Fri. Apr 26th, 2024

‘വാട്‌സ്‌ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാതെ സുരക്ഷിതമാക്കണോ? വഴികളുണ്ട്’

By admin Oct 16, 2023
Keralanewz.com

വാട്‌സ്‌ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാതെ സുരക്ഷിതമാക്കാനുള്ള മാര്‍ഗങ്ങള്‍ വിവരിച്ച്‌ പൊലീസിന്റെ വീഡിയോ സന്ദേശം.
ടൂ സ്‌റ്റെപ്പ് വേരിഫിക്കേഷന്‍ ഉപയോഗിച്ച്‌ എല്ലാ സോഷ്യല്‍മീഡിയ അക്കൗണ്ടും സുരക്ഷിതമാക്കാമെന്നാണ് പൊലീസ് വീഡിയോ സന്ദേശത്തില്‍ പറയുന്നത്. ടൂ സ്‌റ്റെപ്പ് വേരിഫിക്കേഷന്‍ പിന്‍, ആക്ടിവേഷന്‍ ഒടിപി എന്നിവ ആരോടും പങ്കുവയ്ക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

‘വാട്‌സ്‌ആപ്പ് തുറക്കുമ്ബോള്‍ വലത് വശത്ത് മുകളില്‍ കാണുന്ന മൂന്ന് ഡോട്ടില്‍ ക്ലിക്ക് ചെയ്യുമ്ബോള്‍ കിട്ടുന്ന മെനുവില്‍ നിന്ന് സെറ്റിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. ശേഷം അക്കൗണ്ട് സെലക്‌ട് ചെയ്ത് ടൂ സ്റ്റെപ്പ് വേരിഫിക്കേഷന്‍ സെലക്‌ട് ചെയ്യുക. തുടര്‍ന്ന് എനബിള്‍ ക്ലിക്ക് ചെയ്യുക. പിന്നാലെ പിന്‍ ടൈപ്പ് ചെയ്യുക, പിന്‍ കണ്‍ഫേം ചെയ്യുക. ഇമെയില്‍ ഐഡി ടൈപ്പ് ചെയ്യക. ഇതോടെ ടൂ സ്‌റ്റെപ്പ് വേരിഫിക്കേഷന്‍ പൂര്‍ണമാകും.’-പൊലീസ് അറിയിച്ചു.

‘ഒക്ടോബര്‍ 24 മുതല്‍ ഈ ഫോണുകളില്‍ വാട്സ്‌ആപ്പ് ലഭിക്കില്ല’, പട്ടിക

ഐഫോണ്‍, സാംസങ്, മോട്ടോറോള, എല്‍ജി തുടങ്ങിയവയുടെ ചില സ്മാര്‍ട്ട് ഫോണ്‍ മോഡലുകളില്‍ ഒക്ടോബര്‍ 24 മുതല്‍ വാട്സ്‌ആപ്പ് സംവിധാനം ലഭിക്കില്ലെന്ന് മെറ്റ. പഴയ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകളിലും ഐഫോണുകളിലും വാട്സ്‌ആപ്പ് ലഭിക്കില്ലെന്നാണ് അറിയിപ്പ്.

പഴയ വേര്‍ഷനുകളില്‍ സുരക്ഷാ അപ്ഡേഷനുകള്‍ക്കുള്ള സാധ്യത കുറവാണ്. മെറ്റയുടെ പുതിയ ഫീച്ചറുകള്‍ പഴയ പതിപ്പുകളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല. മികച്ച സേവനം ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കണമെന്നാണ് കമ്ബനിയുടെ ലക്ഷ്യമെന്നും അതിനാലാണ് പഴയ മെഡലുകളിലെ സേവനം അവസാനിപ്പിക്കുന്നതെന്നും മെറ്റ അറിയിച്ചു. ആന്‍ഡ്രോയ്ഡ് പതിപ്പ് 4.1 മുതല്‍ താഴേക്കുള്ള ഓഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ വാട്‌സ്‌ആപ് സേവനം ഇനി ലഭ്യമാവില്ലെന്നാണ് മെറ്റയുടെ അറിയിപ്പ്. ഐഫോണ്‍ 5, ഐഫോണ്‍ 5സി മുതല്‍ താഴോട്ടുള്ള ഐഫോണുകളിലും സേവനം ലഭിക്കില്ലെന്ന് അറിയിപ്പില്‍ പറയുന്നു.

പ്രവര്‍ത്തനരഹിതമാകുന്ന സ്മാര്‍ട്ട് ഫോണ്‍ മോഡലുകള്‍: Samsung Galaxy S2, Nexus 7, iPhone 5, iPhone 5c, Archos 53 Platinum, Grand S Flex ZTE, Grand X Quad V987 ZTE, HTC Desire 500, Huawei Ascend D, Huawei Ascend D1, HTC One, Sony Xperia Z, LG Optimus G Pro, Samsung Galaxy Nexus, HTC Sensation, Motorola Droid Razr, Sony Xperia S2, Motorola Xoom, Samsung Galaxy Tab 10.1, Asus Eee Pad Transformer, Acer Iconia Tab A5003, Samsung Galaxy S, HTC Desire HD, LG Optimus 2X, Sony Ericsson Xperia Arc3.

Facebook Comments Box

By admin

Related Post