Sat. Apr 20th, 2024

ആകാശം കീഴടക്കാന്‍ എയര്‍ ഇന്ത്യ; അംഗബലം കൂട്ടുന്നു

By admin Oct 19, 2023
Keralanewz.com

ഡല്‍ഹി: അടുത്ത വര്‍ഷം അവസാനിക്കുന്നതിന് മുമ്ബായി ശരാശരി ഓരോ ആറ് ദിവസങ്ങള്‍ കൂടുമ്ബോഴും പുതിയ വിമാനങ്ങളെത്തിക്കാൻ പദ്ധതിയുമായി എയര്‍ ഇന്ത്യ.
പുതിയ 470 വിമാനങ്ങളാണ് എയര്‍ ഇന്ത്യ ഗ്രൂപ്പ് വാങ്ങുന്നത്. 7000 കോടി ഡോളറിന്‍റേതാണ് (ഏതാണ്ട് 5.8 ലക്ഷം കോടി രൂപ) പുതിയ ഇടപാടുകള്‍. വിമാന നിര്‍മാതാക്കളായ ബോയിംഗ്, എയര്‍ബസ് എന്നിവയ്ക്ക് ടാറ്റ കഴിഞ്ഞ വര്‍ഷമാണ് കരാര്‍ നല്‍കിയത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ എയര്‍ ഇന്ത്യ ഏറ്റെടുത്ത ശേഷം സമഗ്രമായ പരിഷ്കരണ നടപടികളാണ് ഉടമകളായ ടാറ്റാ നടത്തുന്നത്.

പുതിയതായി വാങ്ങുന്നവയില്‍ 70 എണ്ണം വലിയ വിമാനങ്ങളാണ്. എയര്‍ ബസില്‍നിന്ന് 34 എ350 -1000എസ് വിമാനങ്ങളും ആറ് 350-900 എസ് വിമാനങ്ങളും ബോയിങ്ങില്‍നിന്ന് 20 787 ഡ്രീംലൈനേഴ്‌സും 10 777എക്‌സ് വിമാനങ്ങളുമാണ് കരാറിന്റെ ഭാഗമായി കമ്ബനി വാങ്ങുന്നത്. ഇതിനു പുറമേ 140 എയര്‍ ബസ് എ 320 നിയോ, 70 എയര്‍ബസ് എ 321 നിയോ വിമാനങ്ങളും 190 ബോയിങ് 737 മാക്‌സ് ചെറു വിമാനങ്ങളും വാങ്ങുന്നുണ്ട്.

Facebook Comments Box

By admin

Related Post