മാര്‍ ആലഞ്ചേരി ഇനി ഇന്ത്യ മുഴുവന്റെയും മെത്രാപ്പോലീത്തയും വാതിലും

Please follow and like us:
190k

കൊച്ചി : സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇനി മുതല്‍ ഇന്ത്യ മുഴുവന്റെയും മെത്രാപ്പോലിത്തയും , വാതിലും എന്നറിയപ്പെടും . കഴിഞ്ഞ ദിവസ്സം സിറോ മലബാര്‍ സഭക്ക് വത്തിക്കാന്‍ ഇന്ത്യ മുഴുവനും അജപാലന അധികാരം തിരികെ കൊടുത്തതോടെയാണ് നാനൂറു വര്‍ഷങ്ങളായി മുടങ്ങി കിടന്നിരുന്ന ഈ പദവി സഭയ്ക്ക് തിരികെ ലഭിക്കുന്നത് .കഴിഞ്ഞ വര്‍ഷം ഈ പദവി ഉപയോഗിക്കാന്‍ അനുമതി ലഭിച്ചെങ്കിലും , ഇന്ത്യ മുഴുവന്‍ പ്രവര്‍ത്തനാനുമതി ലഭിച്ചതയോടെയാണ് ഇത് പ്രായോഗിക തലത്തിലേക്ക് വരുന്നത് .

ക്രിസ്തുവിന്റെ ശിഷ്യനായ തോമാ ശ്ലീഹായുടെ പാരമ്പര്യം അവകാശപ്പെടുന്ന കേരളത്തിലെ ക്രൈസ്തവര്‍ ഒന്നാം നൂറ്റാണ്ട് മുതല്‍ ഇന്നത്തെ ഇറാക്കില്‍ ഉള്ള പേര്‍ഷ്യന്‍ സഭയുടെ ആരാധനാ രീതികളാണ് ഉപയോഗിച്ചിരുന്നത് , അതിനാല്‍ തന്നെ പേർഷ്യൻ പാത്രീയർക്കീസ് ഭാരതത്തിലെ മാർത്തോമാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ സഭയുടെ തലവനായ മെത്രാപ്പോലിത്തയ്ക്ക് പത്താം നൂറ്റാണ്ടിനു മുന്‍പ് അനുവദിച്ചു കൊടുത്തിരുന്ന അവകാശമായിരുന്നു “അഖിലേന്ത്യായുടെ മെത്രാപ്പൊലീത്തായും വാതിലും” എന്ന പദവി .

പതിനാറാം നൂറ്റാണ്ടില്‍ ഇന്തയില്‍ കാലുകുത്തിയ പോര്‍ച്ചുഗീസ്സുകാരാണ് റോമന്‍ കത്തോലിക്കാ സഭയുമായി ഇന്ത്യയിലെ നസ്രാണികളെ ബന്ധിപ്പിക്കാന്‍ ശ്രെമിച്ചതും , തല്‍ഫലമായി അത് വരെ ഒന്നായിരുന്ന സഭ പിളര്‍ന്നതും . അന്ന് റോമന്‍ കത്തോലിക്കാ സഭയോട് സംസര്‍ഗ്ഗം പുലര്‍ത്തിയിരുന്ന നസ്രാണികളാണ് പില്‍കാലത്ത് സിറോ മലബാര്‍ സഭ എന്നറിയപ്പെടുന്നത് . പിളര്‍പ്പ്കാലത്ത് സഭയെ നയിച്ച ആദ്യ ഇന്ത്യക്കാരനായ മെത്രാന്‍, മാര്‍ പറമ്പില്‍ ചാണ്ടിയാണ് ഈ പദവി ഔദ്യോഗികമായി അവസാനമായി ഉപയോഗിച്ചത് . പിന്നീട് ഈ പദവി ഉപയോഗിക്കാനുള്ള അവകാശം ഇല്ലാതാകുകയായിരുന്നു .

സഭയിലെ വൈദികരും ഈ പദവി തിരികെ ലഭിച്ചതില്‍ ഉള്ള സന്തോഷം പങ്കു വെച്ചു , ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ വര്‍ഷമാണ്‌ ഈ പദവി ഉപയോഗിക്കാനുള്ള തീരുമാനം ഉണ്ടയെതെന്ന് CMI സന്യസ്സ സഭാംഗം ആയ റവ . ഫാ . ജോസഫ്‌ സെബാസ്റ്റ്യന്‍ പറഞ്ഞു . ”

“അഖിലേന്ത്യായുടെ മെത്രാപ്പോലീത്ത എന്ന പദവി ഭാരതം മുഴുവനിലുമുള്ള നസ്രാണികളുടെ മേൽ ഉള്ള സഭാ തലവന്റെ ആത്മീയാധികാരത്തെ സൂചിപ്പിക്കുന്നു…”വാതിൽ” എന്ന പ്രയോഗം ദൈവചനാനുസൃതം ആണ്, ബൈബിളില്‍ ക്രിസ്തു പറയുന്നുണ്ട് ‘ഞാനാണ് ആടുകളുടെ വാതിൽ’, വാതിൽ സുരക്ഷയുടെയും ഇടയന്റെ കരുതലിന്റെയും പ്രതീകമാണ്.” ഫാ ജോസഫ്‌ സെബാസ്റ്റ്യന്‍ കൂട്ടി ചേര്‍ത്തു.

സഭയിലെ വിശ്വാസികളും തങ്ങളുടെ സന്തോഷം പങ്കു വെച്ചു, ” ആദ്യമേ ഈ പദവി കേട്ടപ്പോള്‍ ഒരു അപരിചിതത്വം തോന്നിയെങ്കിലും ഈ പദവിയുടെ ചരിത്ര പ്രാധാന്യം മനസ്സിലാക്കിയപ്പോള്‍ ഞാന്‍ ആശ്ചര്യപ്പെട്ടു പോയി” കൊച്ചിയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ ആയ ബിബിന്‍ ജോസഫ്‌ അഭിപ്രയപ്പെട്ടു . ” കേരളത്തിലെ മാര്‍ത്തോമ്മാ നസ്രാണികളില്‍ ഭൂരിപക്ഷവും സിറോ മലബാര്‍ സഭയിലാണ് , അതോടൊപ്പം ഇപ്പോഴും പേര്‍ഷ്യന്‍ ആരാധനാക്രെമം കാത്തുസൂക്ഷിക്കുന്നതും ഈ സഭ തന്നെയാണ് , അതിനാല്‍ ഈ പദവിക്ക് അവകാശി സിറോ മലബാര്‍ സഭാ തലവന്‍ തന്നെയാണ് , പാലാ സ്വദേശിയായ ജിബു ജോര്‍ജ് പറഞ്ഞു .

ആദിമ നൂറ്റാണ്ടുകളില്‍ പാലസ്തീനായിൽ, ഗുഹകളിൽ ആടുകളെ പ്രവേശിപ്പിച്ച ശേഷം ഇടയൻ ഗുഹയുടെ വാതിൽക്കൽ ആണ് ഉറങ്ങിയിരുന്നത്.ആടുകൾ പുറത്തുപോകാതെയും ചെന്നായ്ക്കളോ വന്യ ജീവികളോ അകത്തുകടക്കാതിരിക്കാനോ ആണോ ഇടയൻ വാതിൽക്കൽ വിശ്രമിക്കുന്നത്.സ്വജീവൻ ആടുകൾക്ക് വേണ്ടി പണയപ്പെടുത്തുന്ന ഇടയന്മാരാണ് ഓരോ മെത്രാനും എന്ന വിശ്വാസത്തില്‍ നിന്നാണ് പദവിയില്‍ ‘ വാതില്‍ ‘ എന്ന വാക്ക് വരുവാനുള്ള കാരണം എന്ന് സഭാ പണ്ഡിതര്‍ അഭിപ്രായപ്പെട്ടു .

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)