ഇന്ത്യയിലെ ക്രിസ്ത്യാനികൾക്കായി കോട്ടയം ആസ്ഥാനമായി പുതിയ പാത്രിയാർക്കെറ്റ് സ്ഥാപിക്കുന്നു

Please follow and like us:
190k

കൊച്ചി : ഭാരതത്തിലെ സുറിയാനി ക്രിസ്ത്യാനികൾക്കായി കോട്ടയം ദേവലോകം ആസ്ഥാനമായി പുതിയ പാത്രിയാക്കേറ്റ് രൂപീകരിക്കുന്നു. മലങ്കര ഓർത്തഡോക്സ് യാക്കോബായ സഭകൾ തമ്മിൽ ദീർഘനാളായി നിലനിന്നിരുന്ന കക്ഷിവഴക്കിനു പരിസമാപ്തിയെന്നോണം ഇക്കഴിഞ്ഞ ജൂലൈ 3 നുണ്ടായ സുപ്രീം കോടതി വിധിയെ തുരടർന്നാണ് ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ നേതൃത്വത്തിൽ പാത്രിയാർക്കീസിനെ വാഴിക്കാനൊരുങ്ങുന്നത് . നിലവിലെ കാതോലിക്കാ പാത്രിയാർക്കീസ് ആകുന്ന പക്ഷം യാക്കോബായ സിറോ മലബാർ സിറോ മലങ്കര കൽദായ സുറിയാനി തുടങ്ങിയ അപ്പസ്തോലിക സഭകൾ പുതിയ പാത്രിയാർക്കീസിന് കീഴിൽ വരും ആദിമ നൂറ്റാണ്ടുകളിലെ സഭാ ഭരണം അനുസരിച്ചു പ്രേത്യേക പ്രവിശ്യകളിലുള്ള ക്രിസ്ത്യാനികൾ എല്ലാം ഓരോ പാത്രിയർക്കീസുമാർക്ക് കീഴിലായിരിക്കും. അതേ മാതൃകയാണ് ഇവിടെയും പിന്തുടരാൻ ആലോചിക്കുന്നത്. ജൂലൈ 3 ലെ സുപ്രീം കോടതി വിധിയനുസരിച്ചു 1934- ന് മുൻപ് ഭാരതത്തിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള പള്ളികളെല്ലാം തന്നെ ഇന്ത്യൻ ഓർത്തഡോക്സ് സഭയുടേതാണ്. സഭയുടെ സ്വത്തുവകകളിൽ വിദേശീയർക്കോ മാർത്തോമായുടെ പിൻഗാമിയോട് വിധേയത്വം പുലർത്താത്തവർക്കോ യാതൊരുവിധ അവകാശങ്ങളും ഉണ്ടായിരിക്കുന്നതല്ല.നിലവിൽ യാക്കോബായ കത്തോലിക്കാ വിഭാഗങ്ങളെ ഈ വിധി വെട്ടിലാക്കിയിരിക്കുകയാണ്. പുരാതനമായ പള്ളികളിൽ ഓർത്തഡോക്സ് സഭ നിയമപരമായി അവകാശം ഉന്നയിച്ചാൽ പല പ്രമുഖ ദേവാലയങ്ങളും തങ്ങൾക്കു നഷ്ടപ്പെടുമെന്ന ഭയം സഭകൾക്കെല്ലാമുണ്ട്. ഈ അവസരം മുതലാക്കി കാതോലിക്കയെ പാത്രിയാർക്കീസ് ആയി വാഴിച്ചു കത്തോലിക്കരെ കൊണ്ട്കൂടി അംഗീകരിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഓർത്തഡോക്സ് സഭ നടത്തുന്നത് . മാർത്തോമാ സിംഹാസനത്തിനു കൈവെയ്പ്പില്ല എന്ന വാദത്തെ പ്രതിരോധിക്കാൻ എത്യോപ്പ്യൻ പാത്രിയർക്കീസിനെ കൊണ്ട്‌ നിയുക്ത പാത്രിയാക്കീസിനെ വാഴിക്കാനാണ് തീരുമാനം . ഇതുവഴി ഇന്ത്യൻ സഭ ഏകീകൃത ഭരണത്തിന് കീഴിൽ കൊണ്ടുവരാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ.യാക്കോബായ സഭയുടെ ശ്രെഷ്ഠ കാതോലിക്കാ വിരമിക്കുന്ന ശേഷമായിരിക്കും മേൽനടപടികളിലേക്കു നീങ്ങുക. കാർഡിനാൾ ജോർജ് ആലഞ്ചേരിക്കാണ് കാതോലിക്കാ പദവി നൽകുവാൻ ഉദ്ദേശിക്കുന്നത്. വിയോജിച്ചു നിൽക്കുന്നവർക്ക് ടേൺ അനുസരിച്ചു കാതോലിക്കാ പാത്രിയാർക്കൽ പദവികൾ നൽകാനും തീരുമാനമായി.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

27total visits,1visits today

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)