സഹോദരിയുമായുള്ള പ്രണയം പാടില്ലെന്ന് പലകുറി കാമുകന്റെ അച്ഛനോട് ഉപദേശിച്ചു; എന്നിട്ടും വീട്ടില്‍ നിന്ന് കാമുകിയെ അജിത് കുമാര്‍ വിളിച്ചിറക്കി കൊണ്ടുപോയി; വെട്ടുകത്തിയുമായി ചോദിക്കാനെത്തിയ സഹോദരന്‍ ഒളിച്ചോട്ടക്കാര്‍ വീട്ടിലില്ലെന്ന് പറഞ്ഞിട്ടും കേട്ടില്ല; പിന്നെ പരസ്പരം വെട്ടി വൈരാഗ്യം തീര്‍ക്കലും; മൂന്നാറില്‍ ചര്‍ച്ചയാകുന്ന പ്രണയകഥ

Please follow and like us:
190k

മൂന്നാര്‍: കാമുകനൊപ്പം വിവാഹിതയായ സഹോദരി ഇറങ്ങിപ്പോയിതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കാമുകന്റെ പിതാവിനും യുവതിയുടെ സഹോദരനും വെട്ടേറ്റു. രാത്രി പതിനൊന്നോടെയാണ് സംഭവം.

ലക്ഷ്മി എസ്റ്റേറ്റ് പാര്‍വ്വതി ഡിവിഷന്‍ സ്വദേശിയായ സുന്ദരം(51), പോതമേഡ് സ്വദേശിയും യുവതിയുടെ സഹോദരനുമായ രാജേഷ്(24) എന്നവര്‍ക്കാണ് വെട്ടേറ്റത്. രാജേഷിന്റെ സഹോദരിയുമായി സുന്ദരത്തിന്റെ മകന്‍ അജിത് കുമാര്‍ പ്രണയത്തിലായിരുന്നു. ഇവര്‍ തമ്മിലുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് രാജേഷ് പലതവണ അജിത് കുമാറിന്റെ പിതാവായ സുന്ദരത്തോട് ഫോണില്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം അജിത് കുമാര്‍ രാജേഷിന്റെ പോതമേട്ടിലെ വീട്ടിലെത്തി സഹോദരിയെ ഇറക്കിക്കൊണ്ടുപോയി. രാത്രി പതിനൊന്നോടെ വെട്ടുകത്തിയുമായി രാജേഷ് അജിത് കുമാറിന്റെ വീട്ടിലെത്തുകയും സഹോദരിയെ വിട്ടുനല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

സഹോദരിയും മകനും വീട്ടിലില്ലെന്ന് ആ സമയം വീട്ടിലുണ്ടായിരുന്ന പിതാവ് പറഞ്ഞെങ്കിലും രാജേഷ് കൈയില്‍ കരുതിയ വെട്ടുകത്തിയുപയോഗിച്ച്‌ സുന്ദരത്തെ വെട്ടാന്‍ ശ്രമിച്ചു. ഇതിനിടെ രാജേഷിന്റെ െകെയില്‍ നിന്നും വെട്ടുകത്തിപിടിച്ചെടുത്ത് സുന്ദരം രാജേഷിനെ വെട്ടി.

സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റ രാജേഷ് തമിഴ്നാട്ടിലെ മധുര മെഡിക്കല്‍ ആശുപത്രിയിലും, സുന്ദരം തേനി ആശുപത്രിയിലും ചികില്‍സയിലാണ്. ഇരുവരുടെയും തലയ്ക്കാണ് വെട്ടേറ്റത്. മൂന്നാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)