Thu. Mar 28th, 2024

ചൈനീസ് മുന്‍ പ്രധാനമന്ത്രി ലീ കെക്വിയാങ് അന്തരിച്ചു

By admin Oct 27, 2023
Keralanewz.com

ബീജിംഗ്: ചൈനീസ് മുന്‍ പ്രധാനമന്ത്രി ലീ കെക്വിയാങ് അന്തരിച്ചു. 68 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യമെന്ന് ചൈനീസ് സ്‌റ്റേറ്റ് മീഡിയ ഷിന്‍ഹുവ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രസിഡന്റ് ഷീ ജിങ്പിങിന്റെ കീഴില്‍ പത്ത് വര്‍ഷത്തോളം പ്രധാനമന്ത്രിയായിരുന്നു. പരിഷ്‌കൃത മനോഭാവമുള്ള ഉദ്യോഗസ്ഥന്‍ എന്നനിലയില്‍ ഭാവി നേതാവ് ആകുമെന്ന് കരുതിയിരുന്ന ലീയുടെ പ്രഭാവം ജിങ്പിങിന്റെ നേതൃത്വത്തിനു കീഴില്‍ മങ്ങിപ്പോവുകയായിരുന്നു.

ലീയ്ക്ക് വ്യാഴാഴ്ച കടുതത് ഹൃദയാഘാതമുണ്ടായെന്നും വെള്ളിയാഴ്ച പുലര്‍ച്ചെ ഷാങ്ഹായില്‍ വച്ച്‌ അന്ത്യം സംഭവിച്ചുവെന്നും ഷിങ്ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു.

മികച്ച ഭരണകര്‍ത്താവെന്ന പേരും ഇംഗ്ലീഷ് ഭാഷയില്‍ ഒഴുക്കോടെ സംസാരിക്കാനുള്ള കഴിവും തന്റെ ഭരണകാലത്ത് സാമ്ബത്തിക പരിഷ്‌കരണത്തിന് പിന്തുണ തേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. വളരെ ഉദാര സമീപനമാണ് അദ്ദേഹം പുലര്‍ത്തിയിരുന്നതെങ്കിലും ഹെനാന്‍ പ്രവിശ്യയില്‍ പാര്‍ട്ടിയുടെ ചുതലക്കാരനായിരിക്കേ നടത്തിയ രക്തദാന പരിപാടിയില്‍ എച്ച്‌ഐവി/ എയ്ഡ്‌സ് വിവാദം ഉയര്‍ന്നത് അദ്ദേഹത്തിന്റെ യശസ്സിന് കോട്ടംതട്ടി.

കിഴക്കന്‍ അന്‍ഹുയി പ്രവിശ്യയില്‍ പാര്‍ട്ടി പ്രവര്‍ത്തകന്റെ മകനായി ജനിച്ച ലീ, പീകിംഗ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമബിരുദം നേടി. പാശ്ചത്യ, ഉദാരവത്കരണ രാഷ്ട്രീയ സിദ്ധാന്തത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്ന ലീ ഒരു ബ്രിട്ടീഷ് ജഡ്ജി എഴുതിയ പുസ്തകം പരിഭാഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചതോടെ കടുത്ത യാഥാസ്ഥിതിക മനോഭാവം പ്രകടിപ്പിച്ചു. 1989ല്‍ നടന്ന ടിയാനന്‍മെന്‍ സ്‌ക്വയര്‍ പ്രേക്ഷാഭത്തില്‍ സഹപാഠികള്‍ പങ്കാളികളായപ്പോള്‍ അദ്ദേഹം കാര്‍ക്കശ്യ സ്വഭാവത്തോടെയാണ് പ്രവര്‍ത്തിച്ചത്.

ഹെനാന്‍, ലിയോനിംഗ് പ്രവിശ്യകളില്‍ പാര്‍ട്ടിയുടെ അധ്യക്ഷനായിരിക്കേ സ്വീകരിച്ച സാമ്ബത്തിക പരിഷകാരങ്ങള്‍ അന്നത്തെ പ്രധാനമന്ത്രിയായ വെന്‍ ജിയബാവോയെ ആകര്‍ഷിക്കുകയും അദ്ദേഹത്തിന്റെ ഡെപ്യൂട്ടിയായി നിയമിക്കപ്പെടുകയും ചെയ്തു. എന്നാല്‍ ഷീ ജിന്‍പിങിന്റെ വരവോടെ അദ്ദേഹത്തിന്റെ സാമ്ബത്തിക പരിഷ്‌കാരങ്ങള്‍ക്ക് നിയന്ത്രണം വന്നു. ഒരുഘട്ടത്തില്‍ ഇരുവരും എതിരാളികളാണെന്ന് വരെ ചിത്രീകരിക്കപ്പെട്ടു. ആഗോള സാമ്ബത്തിക പ്രതിസന്ധിയ്ക്കിടെയിലും ചൈനയെ പിടിച്ചുനിര്‍ത്തിയതില്‍ ലീയുടെ പങ്ക് ഏറെ പ്രശംസിക്കപ്പെട്ടു. ഷീ കൂടുതല്‍ അധികാരം പിടിച്ചെടുത്തതോടെ അദ്ദേഹത്തിന്റെ പ്രഭാവം നഷ്ടപ്പെടുകയും അധികാരത്തില്‍ നിന്ന് പുറത്തുപോകുകയും ചെയ്തു. ലീയുടെ അഭാവത്തോടെയാണ് ചൈനീസ് വിപണി എക്കാലത്തെയും വലിയ സാമ്ബത്തിക പ്രതിസന്ധികള്‍ നേരിട്ടതും.

Facebook Comments Box

By admin

Related Post