Thu. Mar 28th, 2024

ഹമാസ് – ഇസ്രയേൽ യുദ്ധം; നേട്ടം ലഭിക്കുക ബി ജെ പി ക്കോ ? വോട്ടുബാങ്ക് ലക്ഷ്യമിട്ട് ഇടതു വലതു മുന്നണികൾ ഹമാസിനെ പിന്തുണക്കുമ്പോൾ , ഇസ്രയേലിന് ശക്തമായ പിന്തുണയുമായി ബിജെപി.

By admin Oct 27, 2023 #bjp #congress #CPIM
Keralanewz.com

ഹമാസ് തീവ്രവാദികൾ അപ്രതീക്ഷിതമായി ഇസ്രയേലിനെ ആക്രമിച്ച നിമിഷം തന്നെ ഇന്ത്യയുടെ സുഹൃത് രാജ്യമായ ഇസ്രയേലിന് അനുകൂലമായ നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.

എന്നാൽ കോൺഗ്രസ് പാർട്ടിയും സി പി എം ഉം ഹമാസ് അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഈ നിലപാട് ലോക്സഭ ഇലക്ഷനിൽ തിരിച്ചടിയാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. ഹമാസിന്റെ നേതാവ് തന്നെ, ഇതൊരു തുടക്കം മാത്രം മറ്റു രാജ്യങ്ങളെ ഒന്നൊന്നായി ആക്രമിക്കുമെന്ന് പ്രഖ്യാപിച്ചത് ലോകരാഷ്ട്രങ്ങൾ ഞെട്ടലോടെയാണ് ശ്രവിച്ചത്. ഇന്ത്യയിലെ മുസ്ലിം വിഭാഗങ്ങൾ കോൺഗ്രസ്, സി പി എം പിന്തുണയോടെ നടത്തുന്ന ഹമാസ് അനുകൂല പ്രകടനങ്ങളും പ്രതിക്ഷേധങ്ങളും , ഇതര മതസ്ഥരെ ബിജെപി പാളയത്തിലേക്ക് അടുപ്പിച്ചു കൊണ്ടിരിക്കുന്നു.

കേരളത്തിൽ കോൺഗ്രസും , സി പി എമ്മും ഹമാസിനനുകൂലമായി എടുത്തിരിക്കുന്ന നിലപാട് , ക്രിസ്ത്യൻ ഹൈന്ദവ വോട്ടുകൾ നഷ്ടമാക്കുന്ന സ്ഥിതി വിശേഷം ഉണ്ടാക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഹമാസിനെതിരെ പോസ്റ്റിട്ട മൂവാറ്റുപുഴയിലെ വനിതാ മുൻസിപ്പൽ കമ്മീഷണർക്ക്, ഭീഷണി മൂലം ഒളിവിൽ പോകേണ്ടി വന്നത് ഇതര സമുദായങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.

കോഴിക്കോട്ട് വെച്ച് നടന്ന ലീഗിന്റെ പാല സ്റ്റീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ പങ്കെടുത്ത് ഹമാസ് തീവ്രവാദ സംഘടനയാണെന്ന് പ്രസംഗിച്ച ശശി തരൂരിന് ഇന്നത് തിരുത്തേണ്ടി വന്നു എന്നത് കോൺഗ്രസിലുള്ള ഇതര മതസ്ഥർ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.

ഈ സാഹചര്യത്തെ ബി ജെ പി എങ്ങനെ മുതലെടുക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. ഭീകരവാദത്തെ ശക്തമായി നേരിടുന്ന ബി ജെ പിക്ക് അനുകൂലമായ ഒരു തരംഗം രൂപപ്പെട്ടാൽ കോൺഗ്രസിന്റെ ഭരണത്തിലേക്കുള്ള തിരിച്ചു വരവ് സ്വപ്നമായി തന്നെ അവശേഷിക്കും.
News Desk
Kerala NewZ.

Facebook Comments Box

By admin

Related Post