Thu. Mar 28th, 2024

ഇന്ത്യ എന്ന പേരിനെ മറികടക്കാന്‍ ‘ഭാരതി’ ന് കൂടുതല്‍ പ്രചാരം നല്‍കണം ; കേന്ദ്രക്യാബിനറ്റില്‍ കൊണ്ടുവരാന്‍ ഉദ്ദേശം

By admin Oct 28, 2023
Keralanewz.com

ന്യൂഡല്‍ഹി: പ്രതിപക്ഷ സഖ്യത്തിന്റെ ‘ഇന്ത്യ’ എന്ന പേരിനെ മറികടക്കാന്‍ ഭാരത് എന്ന പേര് കൂടുതല്‍ ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍.

കേന്ദ്രക്യാബിനറ്റില്‍ ഈ നിര്‍ദേശം മുമ്ബോട്ട് വെച്ചിരിക്കുന്നത് റെയില്‍വേ മന്ത്രാലയമാണ്. ‘ഇന്ത്യ’ എന്ന പേരിന് പകരം ‘ഭാരത്’ എന്ന പേരിന് കൂടുതല്‍ പ്രചാരം നല്‍കാനാണ് ഉദ്ദേശം. മോഡി സര്‍ക്കാരി എല്ലാറ്റിനും ഇന്ത്യയ്ക്ക് പകരം സാങ്കേതികപദമായി ഭാരത് ഉപയോഗിക്കാനാണ് ഉദ്ദേശം.

ഇതോടെ വരും ദിവസങ്ങളില്‍ സര്‍ക്കാരിന്റെ രേഖകളിലെല്ലാം ഭാരത് എന്നാകും ഉപയോഗിക്കുക. ഭരണഘടനയില്‍ ഇന്ത്യയെന്നും ഭാരത് എന്നും മാറിമാറി ഉപയോഗിച്ചിട്ടുള്ളതിനാല്‍ ക്യാബിനറ്റ് നിര്‍ദേശങ്ങളില്‍ ഈ പേര് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നും വിലയിരുത്തുന്നു. ഇന്ത്യയ്ക്ക് പകരം ഭാരത് എന്ന പദം ഉപയോഗിച്ചത് പ്രശ്‌നമായത് വ്യാപക ശ്രദ്ധ നേടിയത് ജി 20 യില്‍ രാഷ്ട്രപതി നല്‍കിയ അത്താഴവിരുന്നിനായി ലോകനേതാക്കള്‍ക്ക് അയച്ച ക്ഷണക്കത്തില്‍ രാഷ്ട്രപതി ‘പ്രസിഡന്റ് ഓഫ് ഇന്ത്യ’ എന്നതിന് പകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന് കുറിച്ചതോടെയാണ്.

ജി 20 നേതാക്കളുടെ ഉച്ചകോടിയില്‍ പ്രധാനമന്ത്രി അഭിസംബോധന ചെയ്ത സീറ്റിന് മുന്നില്‍ രാജ്യത്തിന്റെ പേര് നല്‍കിയിരുന്ന കാര്‍ഡില്‍ ഉപയോഗിച്ചിരുന്നതും ‘ഭാരത് ‘ എന്നായിരുന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ഭാരത് എന്ന പേരിന് കൂടുതല്‍ പ്രചാരം നല്‍കുന്നതിനെതിരേ നേരത്തേ പ്രതിപക്ഷ പാര്‍ട്ടികളും രംഗത്ത് വന്നിരുന്നു. പിന്‍വാതിലിലൂടെ നരേന്ദ്രമോഡി രാജ്യത്തിന്റെ പേരു മാറ്റാന്‍ നോക്കുന്നു എന്നായിരുന്നു ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ പരിഹാസം. ധൈര്യമുണ്ടെങ്കില്‍ ഇക്കാര്യം പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ ബീഹാര്‍ മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്തയാളും ജെഡിയു മന്ത്രിയുമായ അശോക്കുമാര്‍ നരേന്ദ്രമോഡിയെ വെല്ലുവിളിക്കുകയും ചെയ്തു

Facebook Comments Box

By admin

Related Post