Thu. Apr 25th, 2024

ഡല്‍ഹിയില്‍ 24കാരിയെ അജ്ഞാതര്‍ വീട്ടില്‍ കയറി വെടിവച്ചു കൊലപ്പെടുത്തി

By admin Oct 28, 2023
Keralanewz.com

ന്യുഡല്‍ഹി: ഡല്‍ഹിയിലെ ജയ്ത്പുര്‍ മേഖലയില്‍ മുഖംമൂടി ധരിച്ച രണ്ട് പേര്‍ വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ വെടിവച്ച കൊലപ്പെടുത്തി.

വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെ ആയിരുന്നു സംഭവം. യുവതിയെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പൂജ യാദവ് എന്ന 24കാരിയാണ് കൊല്ലപ്പെട്ടത്.

വെടിയൊച്ച കേട്ട് സ്ഥലത്തെത്തിയ നാട്ടുകാര്‍ അക്രമികളെ പിന്തുടര്‍ന്നുവെങ്കിലും അവര്‍ ഓടിരക്ഷപ്പെട്ടു. അക്രമികള്‍ വന്ന ഒരു ബൈക്ക് നാട്ടുകാര്‍ പിടിച്ചെടുത്തു. പോലീസ് ഈ ബൈക്ക് പരിശോധിച്ചെങ്കിലും അതില്‍ നമ്ബര്‍ പ്ലേറ്റ് ഉണ്ടായിരുന്നില്ല. അക്രമികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

വ്യാഴാഴ്ച ഒരു മെട്രോ സ്‌റ്റേഷനു സമീപം 30വയസ്സുകാരിയെ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. ആളെ തിരിച്ചറിയാതിരിക്കാന്‍ മുഖം കല്ലുകൊണ്ട് ഇടിച്ചുചതച്ച നിലയിലായിരുന്നു.

Facebook Comments Box

By admin

Related Post