Thu. Apr 18th, 2024

ഉച്ചഭക്ഷണ പദ്ധതി കുടിശ്ശിക: ഹൈക്കോടതി ഇന്ന് ഹര്‍ജികള്‍ വീണ്ടും പരിഗണിക്കും

By admin Oct 28, 2023
Keralanewz.com

സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി കുടിശ്ശികയുമായി ബന്ധപ്പെട്ടട്ടുള്ള ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും.

ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കിയതിലൂടെ പ്രധാന അധ്യാപകര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക ഉടന്‍ നല്‍കണമെന്നും തുക മുന്‍കൂറായി നല്‍കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

കോടതിയെ സമീപിച്ചത് കെ പി എസ് ടി എ ഉള്‍പ്പെടെയുള്ള അധ്യാപക സംഘടനയാണ്. പദ്ധതിക്ക് ഒരു വിദ്യാര്‍ഥിക്ക് 8 രൂപ നിരക്കാണ് നിശ്ചയിച്ചിരിക്കുന്നത്. എങ്കിലും അതില്‍കൂടുതല്‍ ചെലവ് വന്നാല്‍ ആരു വഹിക്കുമെന്ന് സര്‍ക്കാരിനോട് കഴിഞ്ഞ തവണ ഹൈക്കോടതി ആരാഞ്ഞിരുന്നു. സര്‍ക്കാര്‍ അറിയിച്ചത് കേന്ദ്രഫണ്ട് ലഭിക്കാത്തതാണ് കുടിശ്ശികയ്ക്ക് കാരണമെന്നാണ്.എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ ആകില്ലെന്ന് നിലപാടെടുത്ത കോടതി കുടിശ്ശികയ്ക്ക് പലിശ അടക്കം നല്‍കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Facebook Comments Box

By admin

Related Post