Thu. Mar 28th, 2024

ഡെങ്കി ബാധിച്ച്‌ ചികിത്സയിലായിരുന്ന യുവതിയെ ഡോക്ടറുടെ സഹായി ബലാത്സംഗം ചെയ്തു

By admin Oct 30, 2023
Keralanewz.com

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ഡെങ്കി ബാധിച്ച്‌ ചികിത്സയിലായിരുന്ന യുവതിയെ ഡോക്ടറുടെ സഹായി ബലാത്സംഗം ചെയ്തു. മുസാഫര്‍നഗര്‍ ജില്ലയില്‍ സ്വകാര്യ ആശുപത്രിയിലാണ് സംഭവം.

രോഗികളെല്ലാം ഉറങ്ങുന്ന സമയത്തായിരുന്നു സംഭവം. സംഭവത്തില്‍ സഹായിയായ ഷുഐബ് എന്നയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

ഡെങ്കി ബാധിച്ച അവശനിലയിലായിരുന്നു യുവതി. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളില്‍ മറ്റ് രോഗികളെല്ലാം ഉറങ്ങുന്ന സമയത്ത് പ്രതി യുവതിയുടെ അടുത്തെത്തുകയും അനുചിതമായി സ്പര്‍ശിക്കുന്നതും വ്യക്തമാണ്.

സംഭവത്തിന് പിന്നാലെ പ്രതി കുറ്റം സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. രണ്ട് മാസം മുന്‍പാണ് ഷുഐബ് ജോലിയില്‍ പ്രവേശിച്ചത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ശിക്ഷ ഉറപ്പാക്കുമെന്നും പോലീസ് അറിയിച്ചു.

Facebook Comments Box

By admin

Related Post