Sat. Apr 20th, 2024

ഹമാസിനെ വിമർശിച്ച് വീഡിയോ; ശശി തരൂരിന് പിന്നാലെ എം എ ബേബിയും പലസ്തീൻ ഐക്യ ദാർഢ്യ പരിപാടിയിൽ നിന്ന് പുറത്ത് .

By admin Oct 30, 2023 #congress #CPIM
Keralanewz.com

തിരുവനന്തപുരം: ഹമാസിനെ വിമർശിച്ചുകൊണ്ടുള്ള എം എ ബേബിയുടെ വീഡിയോ പുറത്തു വന്നതിനു പിന്നാലെ പലസ്തീൻ ഐക്യ ദാർഢ്യ പരിപാടിയിൽ നിന്ന് എം എ ബേബിയേയും ഒഴിവാക്കി. മഹല്ല് എമ്പവർ കമ്മിറ്റി ഇന്നാണ് തിരുവനന്തപുരത്ത് പലസ്തീൻ ഐക്യ ദാർഢ്യ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

എം.എ ബേബി വർഷങ്ങൾക്ക് മുൻപ് ഹമാസിനെ വിമർശിച്ചു നടത്തിയ വീഡിയോ ആണ് ഇപ്പോൾ വ്യാപകമായി സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്. ഇതോടെ ആണ് എം എ ബേബിയെ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത്. നേരത്തെ കോഴിക്കോട്ടെ ഹമാസ് വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ ശശി തരൂറിനെയും പരിപാടിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. നിലവിൽ മത പണ്ഡിതന്മാർ മാത്രമാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.

Facebook Comments Box

By admin

Related Post