Sat. Apr 20th, 2024

എട്ടാം തവണയും ബാലന്‍ ഡി ഓര്‍ പുരസ്‌ക്കാരം ; ലിയൊണേല്‍ മെസ്സിക്ക് ചരിത്രനേട്ടം, ബോണ്‍മാത്തി വനിതാതാരം

By admin Oct 31, 2023
Keralanewz.com

അര്‍ജന്റീനയുടെ നായകനും ഇന്റര്‍മയാമി താരവുമായ ലിയോണേല്‍ മെസ്സിക്ക് വീണ്ടും ബലാന്‍ ഡി ഓര്‍ പുരസ്‌ക്കാരം. ഇത് എട്ടാം തവണയാണ് മെസ്സി ഈ നേട്ടത്തിന് അര്‍ഹനായത്.

അര്‍ജന്റീനയെ ലോകകപ്പിലേക്ക് നയിച്ച നേട്ടത്തിനാണ് താരത്തെ തേടി ബാലന്‍ ഡി ഓര്‍ എത്തിയത്. രാജ്യത്തിനുള്‍പ്പെടെ കഴിഞ്ഞ സീസണില്‍ 41 ഗോളുകളും 26 അസിസ്റ്റുകളുമാണ് താരം നേടിയത്.

ഏറ്റവും കൂടുതല്‍ തവ ബാലന്‍ ഡി ഓര്‍ നേടിയ താരമായിട്ടാണ് ഇതോടെ ലിയോണേല്‍ മെസ്സി മാറിയത്. വനിതാ താരത്തിനുള്ള പുരസ്‌ക്കാരം ലോകകപ്പ് നേടിയ സ്പാനിഷ് ടീമിലെ അല്‍റ്റാനാ ബോണ്‍മാത്തി നേടി. മെസ്സിയുടെ അര്‍ജീന്റനയുടെ വല കാത്ത എമിലിയോ മാര്‍ട്ടീനെസ്സാണ് ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍. റയല്‍ മാഡ്രിഡിന്റെ ഇംഗ്‌ളീഷ് താരം ജൂഡ് ബെല്ലിംഗാമാണ് മികച്ച യുവതാരത്തിനുള്ള കോപ്പാ ട്രോഫി നേടിയത്.

തന്റെ മുഖ്യ എതിരാളികളേക്കാള്‍ മൂന്ന് തവണ കൂടുതല്‍ ഈ നേട്ടം സ്വന്തമാക്കാന്‍ മെസ്സിക്കായി. മാഞ്ചസ്റ്റര്‍സിറ്റിയുടെ നോര്‍വേ താരം എല്‍ലിംഗ് ഹാലണ്ടിനെയും മൂന്‍ സഹതാരവും പിഎസ്ജി മുന്നേറ്റക്കാരനുമായി എംബാപ്പയേയും മറികടന്നായിരുന്നു മെസ്സിക്ക് പുരസ്‌ക്കാരം എത്തിയത്. 36 കാരനായ മെസ്സിയുടെ മികവില്‍ ഖത്തറില്‍ നടന്ന ലോകകപ്പില്‍ അര്‍ജന്റീന കിരീടം നേടിയിരുന്നു. ഫൈനലില്‍ ഫ്രാന്‍സുമായി 3-3 സമനില പാലിക്കുകയും പിന്നീട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റീന കിരീടം നേടുകയുമായിരുന്നു.

2022-23 സീസണില്‍ 41 കളികളില്‍ 21 ഗോളുകളും 20 അസിസ്റ്റും താരം നേടി. ലോകകപ്പില്‍ ടോപ് ഗോള്‍ സ്‌കോറര്‍മാരുടെ പട്ടികയില്‍ രണ്ടാമത് എത്തിയ താരം ഏറ്റവും മികച്ച കളിക്കാരനുള്ള സുവര്‍ണ്ണ പന്തും നേടിയിരുന്നു. 17 വര്‍ഷം ബാഴ്‌സിലോണയില്‍ കളിച്ച താരം അതിന് ശേഷമാണ് പിഎസ്ജിയിലേക്കും പിന്നിട് അമേരിക്കന്‍ ക്ലബ്ബ് ഇന്റര്‍മയാമിയിലേക്കും പോയത്. 2009 ല്‍ 22 വയസ്സുള്ളപ്പോഴായിരുന്നു മെസ്സി ആദ്യമായി ബാലന്‍ ഡി ഓര്‍ നേടിയത് പിന്നീട് തുടര്‍ച്ചയായി നാലു തവണ ഈ നേട്ടം സ്വന്തമാക്കുകയും ചെയ്തിരുന്നു.

ഈ മുന്‍ ബാഴ്‌സിലോണ താരം 2009,2010,2011,2012,2015, 2019,2021,2023 എന്നീ വര്‍ഷങ്ങളിലാണ് താരത്തിന്റെ ബാലന്‍ ഡി ഓര്‍ നേട്ടം. അഞ്ചുതവണ ബാലന്‍ ഡി ഓര്‍ നേട്ടം സ്വന്തമാക്കിയ ക്രിസ്ത്യാനോ റൊണാള്‍ഡോ പക്ഷേ ഇത്തവണ ബാലന്‍ ഡി ഓര്‍ പുരസ്‌ക്കാര പട്ടികയില്‍ ഉണ്ടായിരുന്നില്ല. യുവതാരങ്ങളെയെല്ലാം മറികടന്നത് അര്‍ജന്റീന ഇതിഹാസം ഇത്തവണയും നേട്ടം സ്വന്തമാക്കിയത്.

Facebook Comments Box

By admin

Related Post