Sat. Apr 20th, 2024

നവജാത ശിശുക്കളെയും മോഷ്ടിച്ച്‌ കടത്തും, വില്‍പ്പന നടത്തും; ഡോക്ടറെ അറസ്റ്റ് ചെയ്തു ; ഇതുവരെ ഇവര്‍ വില്‍പ്പന നടത്തിയത് 20 കുട്ടികളെ

By admin Oct 31, 2023
Keralanewz.com

ഭോപ്പാല്‍ (മധ്യപ്രദേശ്): കുട്ടികളെ മോഷ്ടിച്ച്‌ വില്‍പ്പന നടത്തുന്ന ഡോക്ടറെ ഡല്‍ഹിയില്‍ ക്രൈംബ്രാഞ്ച് അറ്‌സ്റ്റ് ചെയ്തു.

ഇതുവരെ 20 കുട്ടികളെ വിറ്റതായി ഇവര്‍ സമ്മതിച്ചു. കേരളത്തില്‍ നിന്നുള്‍പ്പെടെ കുട്ടികളെ കൊണ്ടുവന്ന് വില്‍പ്പന നടത്തിയതായി സംശയമുണ്ട്. കുട്ടികളെ മോഷ്ടിക്കാനായി വ്യത്യസ്ത സംസ്ഥാനങ്ങളില്‍ പ്രത്യേകം സംഘം തന്നെ പ്രവര്‍ത്തിച്ചു വന്നതായിട്ടാണ് സൂചനകള്‍.

ഓരോ സംഘാംഗങ്ങള്‍ക്കും വ്യത്യസ്ത സംസ്ഥാനങ്ങള്‍ നിയമനം നല്‍കിയിരുന്നതായും അവിടെനിന്ന് അവര്‍ ശിശുക്കളെയോ നവജാത ശിശുക്കളെയോ ചെറിയ കുട്ടികളെയോ മോഷ്ടിച്ച്‌ വില്‍പന നടത്തിയിരുന്നതായും സീമ വെളിപ്പെടുത്തിയതായി അഡീഷണല്‍ ഡിസിപി (ക്രൈം) ശൈലേന്ദ്ര സിംഗ് ചൗഹാന്‍ പറഞ്ഞു. നവജാതശിശുക്കളെയും കുട്ടികളെയും മോഷ്ടിച്ച്‌ കൊണ്ടുവരുന്നതിനായി ഓരോരുത്തര്‍ക്കുമായി ഓരോ സംസ്ഥാനങ്ങള്‍ വീതിച്ചു നല്‍കിയരുന്നതായും സീമയെ ഉദ്ധരിച്ച്‌ ശൈലേന്ദ്ര സിംഗ് പറയുന്നു.

ഇവരുടെ കൂട്ടുപ്രതിയായ നിശാന്ത് രാമസ്വാമിയോട് സ്വന്തം സംസ്ഥാനമായ കേരളത്തില്‍ നിന്ന് കുട്ടികളെ കൊണ്ടുവരാന്‍ പറഞ്ഞിരുന്നത്. മദ്ധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും കുട്ടികളെ മോഷ്ടിക്കാന്‍ ഏല്‍പ്പിച്ചിരുന്നത് അര്‍ച്ചനാ സേണ്‍ എന്ന സ്ത്രീയെയായിരുന്നു. ഡല്‍ഹിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഡോക്ടര്‍ കുട്ടികളെ വില്‍ക്കാന്‍ ശക്തിയെ സഹായിച്ചിരുന്നതായി ചൗഹാന്‍ പറഞ്ഞു. ഡല്‍ഹിയില്‍ സീമയെ അറസ്്റ്റ് ചെയ്യുമ്ബോള്‍ ഇവര്‍ക്കൊപ്പം രണ്ട് വയസ്സുള്ള ബിട്ടുവിനെ കണ്ടെത്തി.

ബിട്ടുവിന്റെ മാതാപിതാക്കള്‍ വിവാഹിതരല്ലെന്നും കുട്ടിയെ സീമയ്ക്ക് കൈമാറിയതാണെന്നും പോലീസ് മനസ്സിലാക്കി. ഡല്‍ഹിയില്‍ ശക്തി ഫൗണ്ടേഷന്‍ എന്ന എന്‍ജിഒ നടത്തിയിരുന്ന സീമ അവിടെ അവിവാഹിതരുടെ ഗര്‍ഭഛിദ്രം നടത്തിയിരുന്നു. പ്രസവിക്കാന്‍ താല്‍പ്പര്യമില്ലാത്ത സ്ത്രീകള്‍ക്കും കുട്ടികളില്ലാത്ത ദമ്ബതികള്‍ക്കും വിറ്റിരുന്നതായി കോത്വാലി പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കാശിറാം കുശ്വാഹ പറഞ്ഞു.

Facebook Comments Box

By admin

Related Post