Thu. Mar 28th, 2024

കേരളത്തിൽ നിന്ന് വരുന്നവരിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ അതിർത്തിയിൽ വെച്ച് തിരിച്ചയച്ച് കർണാടകം

By admin Aug 3, 2021 #news
Keralanewz.com

കേരളത്തിൽ നിന്ന് വരുന്നവരിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ അതിർത്തിയിൽ വെച്ച് തിരിച്ചയച്ച് കർണാടകം. രണ്ട് ഡോസ് വാക്സിൻ എടുത്തവരെ കടത്തി വിടാത്തതിനെതിരെ തലപ്പാടിയിൽ റോഡ് തടഞ്ഞു പ്രതിഷേധം .

തലപ്പാടി ഉൾപ്പടെ എല്ലാ അതിർത്തികളിലും പരിശോധന കർക്കശമാക്കി . നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ എത്തിയ നിരവധി യാത്രക്കാരെ ചൊവ്വാഴ്ച തലപ്പാടിയിൽ നിന്ന്‌ തിരിച്ചയച്ചു .

നേരത്തെ അതിർത്തിയിൽ കർണാടകം സാമ്പിൾ ശേഖരിക്കാൻ സൗകര്യം ഒരുക്കിയിരുന്നെങ്കിലും നിലവിൽ അത് ഒഴിവാക്കി .ദിവസേനയുള്ള യാത്രക്കാർ ആഴ്ചയിൽ ഒരിക്കൽ ആർടിപിസിആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം .
കേരളത്തിൽ കോവിഡ് കേസുകൾ കുറയുംവരെ പരിശോധനയിൽ ഇളവുണ്ടാകില്ലെന്ന് തലപ്പാടിയിൽ എത്തിയ കർണാടക എഡിജിപി പ്രതാപ് റെഡ്ഡി പറഞ്ഞു.

വിദ്യാർത്ഥികൾക്കും അടിയന്തരാവശ്യങ്ങൾക്കായി പോകുന്നവർക്കും മാത്രമായിരിക്കും ഇളവ് നൽകുക. അതിർത്തിയിൽ പരിശോധനാ സംവിധാനം സജ്ജീകരിക്കില്ലെന്നും എഡിജിപി വ്യക്തമാക്കി.

കർണാടകത്തിന്റെ നിലപാടിനെതിരെ അതിർത്തിയിൽ വിവിധ പാർട്ടികൾ സംയുക്തമായി റോഡ് ഉപരോധം നടത്തി.വിദേശ രാജ്യങ്ങൾ ഉൾപ്പടെ കോവിഡ് പ്രതിരോധ വാക്സിൻ എടുത്തവർക്ക് ഇളവ് നൽകുമ്പോൾ കർണാടക എടുത്ത തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഐഎം കാസർഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജയാനന്ദ പറഞ്ഞു .

മാസ്ക് ധരിക്കുക ,സാമൂഹ്യ അകലം പാലിക്കുക തുടങ്ങിയ കോവിഡ് പ്രോട്ടോകോൾ പാലിക്കാതെയാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതെന്ന്‌ പ്രതിഷേധക്കാർ പറഞ്ഞു. ആർടിപിസിആർ നെഗറ്റീവ് ഫലം ഇല്ലാതെ ട്രെയിൻ വഴിയോ മറ്റോ എത്തുന്നവരെ ക്വാറന്റൈനിൽ ആക്കുകയാണ്‌.

തിങ്കളാഴ്ച വൈകീട്ട് ട്രെയിനിൽ മംഗളൂരുവിലെത്തിയ 60 പേരെ ടൗൺഹാളിലേക്ക് മാറ്റി .ബംഗളൂരു മെജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ എത്തിയ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ കൊറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റി. എല്ലാ റെയിൽവേ സ്റ്റേഷവുകളിലും പരിശോധന തുടരും. കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും എത്തുന്ന ട്രെയിനുകൾ നിർത്തുന്ന സ്റ്റേഷനുകളിലാണ് പ്രധാനമായും പരിശോധന

Facebook Comments Box

By admin

Related Post