Fri. Apr 26th, 2024

കോണ്‍ഗ്രസിന്റേത് തരൂരിന്റെ നിലപാട്; ലീഗിന്റെ പ്രതികരണം സ്വാഗതം ചെയ്യുന്നു ; പി മോഹനൻ

By admin Nov 3, 2023
Keralanewz.com

മുസ്ലിം ലീഗ് സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാര്‍ഢ്യ റാലിയില്‍ സഹകരിക്കുമെന്ന ലീഗിന്റെ പ്രതികരണം സ്വാഗതം ചെയ്യുന്നുവെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ.

ലീഗിനെ പലസ്തീൻ ഐക്യദാ‍ര്‍ഢ്യ റാലിയിലേക്ക് ക്ഷണിക്കുമെന്ന് പി മോഹനൻ പറഞ്ഞു.

ശശി തരൂരിന്റെ പലസ്തീൻ വിഷയത്തിലെ പ്രതികരണമാണ് കോണ്‍ഗ്രസ്‌ നിലപാട്. അതിനാല്‍ കോണ്‍ഗ്രസിനെ ക്ഷണിക്കില്ല. ശശി തരൂരിന്റെ നിലപാട് ഒറ്റപ്പെട്ടത് അല്ല. മുന്നണിയില്‍ ലീഗിന് പ്രയാസം ഉണ്ടാകേണ്ടെന്ന് കരുതിയാണ് ആദ്യം വിളിക്കാതിരുന്നത്. ഇപ്പോള്‍ അവര്‍ തന്നെ പോസിറ്റീവ് ആയി പ്രതികരിച്ചുവെന്നും പി മോഹനൻ പറഞ്ഞു. ശശി തരൂരിനെ പോലെ ഒരാളെ കോഴിക്കോട്ടെ റാലിക്ക് കൊണ്ട് വന്നത് ശരി ആണോ എന്ന് ലീഗ് തന്നെ പറയട്ടെയെന്നും പി മോഹനൻ കൂട്ടിച്ചേര്‍ത്തു.

റാലിയിലേക്ക് ക്ഷണിച്ചാല്‍ ഉറപ്പായും പങ്കെടുക്കുമെന്നും സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാര്‍ഢ്യ റാലിയില്‍ ലീഗ് സഹകരിക്കുമെന്നും ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞിരുന്നു. എല്ലാവരും ഒരുമിച്ച്‌ നില്‍ക്കേണ്ട സമയമാണിത്. ഏക സിവില്‍ കോഡ് സെമിനാറില്‍ പങ്കെടുക്കാത്തതിന്റെ സാഹചര്യം വേറെയാണെന്നും അദ്ദേഹം പറഞ്ഞു.

Facebook Comments Box

By admin

Related Post