എം.​എം.​മ​ണി​യെ അ​യ​യ്ക്കു​ന്ന​ത് ക​ള്ള​നെ താ​ക്കോ​ല്‍ ഏ​ല്‍​പ്പി​ക്കു​ന്ന​തു​പോ​ലെ: ചെ​ന്നി​ത്ത​ല

Please follow and like us:
190k
കോ​ട്ട​യം: ഇ​ടു​ക്കി ജി​ല്ല​യി​ല്‍ നീ​ല​ക്കു​റി​ഞ്ഞി ഉ​ദ്യാ​നം ഇ​ല്ലാ​താ​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കൊ​ട്ട​ക്കാ​ന്പൂ​രി​ലേ​ക്കു പ​ഠ​നം ന​ട​ത്തു​ന്ന​തി​നാ​യു​ള്ള റ​വ​ന്യു- വ​നം ഉ​ദ്യോ​ഗ​സ്ഥ സം​ഘ​ത്തി​ല്‍ മ​ന്ത്രി എം.​എം.​മ​ണി​യെ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത് ക​ള്ള​നെ താ​ക്കോ​ല്‍ ഏ​ല്‍​പ്പി​ക്കു​ന്ന​തു പോ​ലെ​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​രി​ഹ​സി​ച്ചു.

നീ​ല​ക്കു​റി​ഞ്ഞി ഉ​ദ്യാ​നം ഇ​ല്ലാ​താ​ക്കാ​നു​ള്ള ബോ​ധ​പൂ​ര്‍​വ​മാ​യ ശ്ര​മ​മാ​ണ് സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കു​ന്ന​ത്. ഉ​ദ്യാ​ന​ത്തി​ന്‍റെ വി​സ്തൃ​തി കു​റ​യ്ക്കാ​നു​ള്ള തീ​രു​മാ​നം ജോ​യ്സ് ജോ​ര്‍​ജ് എം​പി​യെ സ​ഹാ​യി​ക്കു​ന്ന​തി​നു​ള്ള നീ​ക്ക​മാ​ണ്. ജ​ന​ങ്ങ​ള്‍​ക്കു സ​ഹാ​യം ന​ല്‍​കേ​ണ്ട സ​ര്‍​ക്കാ​ര്‍ കൈ​യേ​റ്റ​ക്കാ​ര്‍​ക്കാ​ണ് സ​ഹാ​യം ന​ല്‍​കു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

കൊ​ട്ട​ക്കാ​ന്പൂ​രി​ലേ​ക്കു മ​ന്ത്രി എം.​എം. മ​ണി​യെ അ​യ​യ്ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തി​ല്‍ വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ന്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ടു​ക്കി ജി​ല്ല​യി​ല്‍ നീ​ല​ക്കു​റി​ഞ്ഞി ഉ​ദ്യാ​നം സ്ഥാ​പി​ക്കു​ന്ന​തി​ന് 2006-ല്‍ ​പ്രാ​ഥ​മി​ക വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​തു​മൂ​ലം ജ​ന​ങ്ങ​ള്‍​ക്കു​ള​ള ആ​ശ​ങ്ക ഒ​ഴി​വാ​ക്കു​ന്ന​തി​നും പ്ര​യാ​സ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നും അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല​യോ​ഗം തീ​രു​മാ​നി​ച്ചി​രു​ന്നു. ഉ​ദ്യാ​നം സ്ഥാ​പി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​ത് 3200 ഹെ​ക്ട​റി​ലാ​ണെ​ങ്കി​ലും അ​ത് അ​ന്തി​മ​മ​ല്ലെ​ന്ന് റ​വ​ന്യു അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി പി.​എ​ച്ച്‌. കു​ര്യ​ന്‍ അ​റി​യി​ച്ചു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)