Fri. Apr 26th, 2024

ബി ​സ​ന്ധ്യ​ക്ക് ഡി​ജി​പി​യാ​യി സ്ഥാ​ന​ക്ക​യ​റ്റം

By admin Aug 4, 2021 #news
Keralanewz.com

തിരുവനന്തപുരം: ഫയര്‍ഫോഴ്‌സ് മേധാവി ബി. സന്ധ്യക്ക് ഡി.ജി.പിയായി സ്ഥാനക്കയറ്റം. ഋഷിരാജ് സിങ് വിരമിച്ചതോടെയാണ് സന്ധ്യക്ക് ഡി.ജി.പി റാങ്ക് ലഭിച്ചത്. നേരത്തെ പൊലിസ് മേധാവിയായി അനില്‍കാന്തിനെ നിയമിച്ചത് സീനിയോരിറ്റി മറികടന്നെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതോടെ സന്ധ്യക്ക് ഡി.ജി.പി റാങ്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് അനില്‍കാന്ത് സര്‍ക്കാരിനു കത്തു നല്‍കിയിരുന്നു.

സു​ദേ​ഷ്കു​മാ​ര്‍, ബി. ​സ​ന്ധ്യ എ​ന്നി​വ​രെ ഒ​ഴി​വാ​ക്കി​യാ​ണ് ഇ​വ​രേ​ക്കാ​ള്‍ ജൂ​നി​യ​റാ​യ അ​നി​ല്‍​കാ​ന്തി​നെ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യാ​ക്കി​യ​ത്. എ​ഡി​ജി.​പി​യാ​യ അ​നി​ല്‍​കാ​ന്തി​നെ മേ​ധാ​വി​യാ​ക്കി​യ​പ്പോ​ള്‍ ഡി​ജി​പി റാ​ങ്കും ന​ല്‍​കി​യി​രു​ന്നു. സ​ന്ധ്യ​ക്ക് ല​ഭി​ക്കേ​ണ്ട ഡി​ജി​പി റാ​ങ്കാ​ണ് അ​നി​ല്‍​കാ​ന്തി​ന് ന​ല്‍​കി​യ​ത്. ഇ​തോ​ടെ ജൂ​നി​യ​റാ​യ അ​നി​ല്‍​കാ​ന്തി​ന് ഡി​ജി​പി റാ​ങ്കും സീ​നി​യ​റാ​യ സ​ന്ധ്യ​ക്ക് എ​ഡി​ജി​പി റാ​ങ്കും എ​ന്ന സ്ഥി​തി​യാ​യി.

എന്നാല്‍ ഋഷിരാജ് സിങ് വിരമിച്ചതോടെ സ്വാഭാവികമായ സ്ഥാനക്കയറ്റമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. അതേസമയം ബി.സന്ധ്യ ഫയര്‍ഫോഴ്‌സ് മേധാവിയായി തുടരുമെന്നാണ് വിവരം.

Facebook Comments Box

By admin

Related Post