Fri. Apr 26th, 2024

വായ്പ എടുത്തുവാങ്ങിയ ഫോണിന്റെ കുടിശിക ആവശ്യപ്പെട്ട് നിരന്തരം ശല്യം ; ആത്മഹത്യാ കുറിപ്പില്‍ പ്രതിസന്ധികളെഴുതി ബിനു

By admin Nov 13, 2023 #debt #suicide
Keralanewz.com

കോട്ടയം മീനടം നെടുംപൊയ്കയില്‍ ഗൃഹനാഥനേയും മകനേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യാ കുറിപ്പ് പുറത്ത്.

വായ്പയെടുത്തു വാങ്ങിയ ഫോണിന്റെ കുടിശിക ആവശ്യപ്പെട്ട് സ്വകാര്യ കമ്ബനിക്കാര്‍ നിരന്തരമായി ശല്യം ചെയ്തതു മൂലമാണ് ആത്മഹത്യ ചെയ്തതെന്നാണ് കുറിപ്പില്‍ എഴുതിയിരിക്കുന്ന ഒരു കാര്യം.
മീനടം വട്ടുകളത്തില്‍ ബിനു(48), മകന്‍ ശിവഹരി (9) എന്നിവരെയാണ് ഇന്നലെ രാവിലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മകനെ കൊലപ്പെടുത്തിയ ശേഷം ബിനു ജീവനൊടുക്കുകയായിരുന്നു.
ആലാംപള്ളി പിവിഎസ് ഗവ ഹൈസ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ശിവഹരി. ഇന്നലെ രാവിലെ ആറിനു വീട്ടില്‍ നിന്ന് നടക്കാനിറങ്ങിയതാണ് ബിനുവും ശ്രീഹരിയും. ഇവരുടെ വീട്ടില്‍ നിന്ന് 250 മീറ്റര്‍ മാറി ആള്‍ത്താമസമില്ലാത്ത വീടിന്റെ വിറകുപുരയിലാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പെരുമ്ബാവൂര്‍ സ്വദേശിയുടേതാണ് വീട്. ഈ വീട് നോക്കാന്‍ ഏല്‍പ്പിച്ച പ്രദേശവാസി രാവിലെ നോക്കുമ്ബോഴാണ് മൃതദേഹം കണ്ടത്.
ബിനുവിന്റെ ഭാര്യ രേഖ. ഒരു മകളും ഇവര്‍ക്കുണ്ട്.

Facebook Comments Box

By admin

Related Post