Fri. Mar 29th, 2024

തെലങ്കാനയില്‍ ജനങ്ങളുടെ സര്‍ക്കാര്‍ രൂപികരിക്കുകയാണ് ലക്ഷ്യം; നരേന്ദ്രമോദിയെ താഴെയിറക്കണം; രാഹുല്‍ ഗാന്ധി

By admin Nov 18, 2023
Keralanewz.com

ഹൈദരാബാദ്: ഭരണകക്ഷിയായ ബി ആര്‍ എസ് നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റുതുന്നംപാടുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹില്‍ ഗാന്ധി.

അദ്ദേഹം ഖമ്മം ജില്ലയിലെ പിനപാകയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു.കോണ്‍ഗ്രസ് കൊടുങ്കാറ്റിനാണ് തെലുങ്കാന സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

തെലുങ്കാനയിലുടനീളം ബി ആര്‍ എസ്സിന്റെ അഴിമതി കാണാം. അവിടെ ജനങ്ങളുടെ സര്‍ക്കാര്‍ രൂപികരിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.
ഇതിന് ശേഷം കേന്ദ്രത്തില്‍ ഭരണത്തിലുള്ള നരേന്ദ്രമോദിയെ താഴെയിറക്കുകയാണ് അടുത്ത ലക്ഷ്യമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
മുഖ്യമന്ത്രി കെ സി ആര്‍ തെലുങ്കാനയില്‍ കോണ്‍ഗ്രസ് കൊടുങ്കാറ്റ് വരാന്‍ പോകുകയാണെന്ന് മനസിലാക്കിയട്ടുണ്ട്. അത് കെ സി ആറും അദ്ദേഹത്തിന്റെ പാര്‍ട്ടിയും തെലുങ്കാനയില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത കൊടുങ്കാറ്റാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

‘കോണ്‍ഗ്രസ് പാര്‍ട്ടി എന്ത് ചെയ്തുവെന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. മുഖ്യമന്ത്രി സാര്‍, താങ്കള്‍ പഠിച്ച സ്‌കൂളും കോളേജും ഉള്‍പ്പെടെ നിര്‍മ്മിച്ചത് .കോണ്‍ഗ്രസാണെന്നും അദ്ദേഹം പറഞ്ഞു.മദ്യവും മണലും ഉള്‍പ്പെടെ പണം ഉണ്ടാക്കാന്‍ കഴിയുന്ന എല്ലാ വകുപ്പുകളും മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ കൈവശമാണ്. ‘ജനങ്ങളുടെ തെലങ്കാന’ എന്ന സ്വപ്നമാണ് സ്വന്തമായൊരു സംസ്ഥാനം എന്ന ആവശ്യം ഉയര്‍ത്തിയപ്പോള്‍ ജനങ്ങള്‍ക്കുണ്ടായിരുന്നത്. എന്നാല്‍ ഒരു കുടുംബത്തിന്റെ മാത്രം സ്വപ്‌നമാണ് കെ സി ആര്‍ സഫലികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Facebook Comments Box

By admin

Related Post