Fri. Mar 29th, 2024

‘സമാധാനത്തിനും ഭീകരവാദത്തിനെതിരെയും ഇന്ത്യ നിലകൊള്ളും’; വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍

By admin Nov 22, 2023
Keralanewz.com

ഇസ്രയേലിന്റെ നിലപാട് ബന്ദി വിഷയത്തില്‍ പ്രസക്തനമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു.

ഗാസയിലുള്ള സാധാരണകാരായ ജനങ്ങള്‍ക്ക് മരുന്നു മറ്റ് ആവശ്യ സാധാനങ്ങള്‍ക്ക് ലഭ്യമാക്കേണ്ടത് അനിവാര്യമാണെന്നും ജനങ്ങളെ ബന്ദികളാക്കി വിലപേശുന്നതിനെ അംഗികാരിക്കാന്‍ കഴിയില്ലെന്നും ഇന്ത്യ വ്യക്തമാക്കുന്നു. അതിനോടൊപ്പം ഇന്ത്യ സമാധാനത്തിനും ഭീകരവാദത്തിനുമെതിരെ നിലകൊള്ളുമെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു.

ഇതിനിടെ പരമാധികാര – സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ വീണ്ടും ആരംഭിക്കണമെന്ന് ഇന്ത്യ – യു എന്നില്‍ ആവശ്യം ഉന്നയിച്ചിരുന്നു. ശശ്വതവും സമാധാനപരവുമായ പരിഹാരമാണ് ഇസ്രയേല്‍ – പലസ്തീന്‍ സംഘര്‍ഷത്തില്‍ ആവശ്യമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും യു എന്‍ ജനറല്‍ അസംബ്ലിയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കംബേജ് പറഞ്ഞു അതിനോടൊപ്പം രാജ്യം എല്ലാവിധത്തിലുള്ള ആക്രമണങ്ങളെയും തീവ്രവാദത്തെയും എതിര്‍ക്കുന്നതായും അറിയിച്ചു.

മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ടട്ടുള്ള എല്ലാ അന്തര്‍ദേശീയ നിയമങ്ങളും അംഗീകരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്. മാനുഷിക സഹായങ്ങള്‍ നല്‍കുന്നത് തുടരണമെന്നും ബന്ദികളെ വിട്ടയിക്കണമെന്നും എത്രയും വേഗത്തില്‍ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനായുള്ള എല്ലാരീതിയിലുള്ള പരിശ്രമങ്ങളും തുടരണമെന്നും രുചിര കംബേജ് ആവശ്യപ്പെട്ടു.

Facebook Comments Box

By admin

Related Post