Thu. Apr 25th, 2024

പ്രവാസി മലയാളികള്‍ക്ക് ആശ്വാസം; കേരളത്തിലേക്ക് എയര്‍ അറേബ്യ സർവീസ് തുടങ്ങി.

By admin Nov 23, 2023
Keralanewz.com

കോഴിക്കോട് : പ്രവാസി മലയാളികൾക്ക് ആശ്വാസമായി കേരളത്തിലേക്ക് വിമാന സർവീസ് . ദുബൈയിലെ റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്ക് ഷാര്‍ജയുടെ ബജറ്റ് എയര്‍ലൈനായ എയര്‍ അറേബ്യ വിമാനങ്ങള്‍ സർവീസ് തുടങ്ങി.

ആഴ്ചയില്‍ മൂന്ന് വിമാനങ്ങളാണ് കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തുക.

റാക് അന്താാഷ്‌ട്ര വിമാനത്താവളത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ റാക് സിവില്‍ വ്യോമയാന വിഭാഗം ചെയര്‍മാന്‍ ഷെയ്ഖ് സാലിം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി, ദുബൈയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍, എയര്‍ അറേബ്യ ഗ്രൂപ്പ് ഓഫ് ചീഫ് എക്‌സിക്യൂട്ടീവ് ആദില്‍ അലി, എന്നിവരടക്കം സംബന്ധിച്ചു.

എയര്‍ അറേബ്യയുടെ വെബ്‌സൈറ്റ് വഴിയോ കോള്‍ സെന്റര്‍, ട്രാവല്‍ ഏജന്‍സികള്‍ എന്നിവ മുഖേനയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ബുധൻ, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്ക് എയര്‍ അറേബ്യ സര്‍വീസ് നടത്തുക. ഉച്ചക്ക് 2.55ന് വിമാനം പുറപ്പെടും. രാത്രി 8.10ന് കോഴിക്കോടെത്തും. തിരിച്ച്‌ 8.50ന് പുറപ്പെട്ട് 11.25 ന് റാസല്‍ഖൈമയിലെത്തും.

ഞായറാഴ്ചകളില്‍ രാവിലെ 10.55ന് പുറപ്പെടുന്ന വിമാനം വൈകുന്നേരം 4.10ന് കോഴിക്കോട് ഇറങ്ങും. തിരിച്ച്‌ 4.50ന് പുറപ്പെട്ട്. രാത്രി 7.25ന് റാസല്‍ഖൈമയിലെത്തും. ഇങ്ങനെയാണ് സര്‍വീസുകള്‍ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

Facebook Comments Box

By admin

Related Post