Thu. Apr 25th, 2024

നവകേരള സദസ്സില്‍ ഡിമാൻഡ് മുസ്‌ലിം ലീഗിന് ; സി.പി.എമ്മിനെതിരെ വിമര്‍ശനവുമായി വെള്ളാപ്പള്ളി ;

Keralanewz.com

ആലപ്പുഴ: നവകേരള സദസ്സില്‍ ഡിമാൻഡ് മുസ്‍ലിം ലീഗിനാണെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു.

ലീഗിനെ എല്‍.ഡി.എഫിന്റെ കൂട്ടത്തിൽ കൂട്ടാനുള്ള മത്സരമാണ് നടക്കുന്നത്. യു.ഡി.എഫിനോട് ലീഗ് വിലപേശുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഇവരോടെല്ലാം എതിര്‍ത്ത് തന്നെയാണ് ഇടതുപക്ഷം ഭരണത്തില്‍ വന്നത്. അവരെ കൂടെക്കൂട്ടാൻ ഇന്ന് മത്സരിക്കുന്നു. എന്നാല്‍, ആ വെള്ളം വാങ്ങി വച്ചാല്‍ മതിയെന്ന് തങ്ങളും കുഞ്ഞാലിക്കുട്ടിയും പറയുന്നു. അത് ഇടതുപക്ഷത്തിന് അടിയായി. ഇതിന്റെ ആവശ്യം ഇടതുപക്ഷത്തിനു ഉണ്ടായിരുന്നോ എന്നും വെള്ളാപ്പള്ളി ചോദിച്ചു.

മുസ്‍ലിം ലീഗ് ഇപ്പോള്‍ യു ഡി എഫിനോട് വിലപേശുകയാണ്. കൂടുതല്‍ സീറ്റ് കിട്ടാനുള്ള അടവുനയമാണ് ലീഗിന്‍റേത്. പാര്‍ലമെന്‍റില്‍ ഇപ്രാവശ്യം കൂടുതല്‍ സീറ്റ് ലീഗ് വാങ്ങിച്ചിരിക്കും. ഈ വിദ്യ അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസ്സിലാകും. അഭിമാനം ഇല്ലാതെയാണ് ഇടതുപക്ഷം കടന്നുപോകുന്നത്. ഈ നയത്തോട് സാധാരണക്കാരുടെ മനസ്സ് ഇഷ്ടപ്പെടുന്നില്ല. മനസ്സുകൊണ്ട് സാധാരണക്കാര്‍ വെറുക്കുന്നുവെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു.

Facebook Comments Box

By admin

Related Post