Thu. Apr 18th, 2024

തെലങ്കാനയില്‍ കെസിആറിന് എതിരായ ഭരണവിരുദ്ധവികാരം കോണ്‍ഗ്രസിന് അനുകൂലമായ തരംഗമായി മാറും ; കെസി വേണുഗോപാല്‍

By admin Nov 27, 2023
Keralanewz.com

ബെംഗളൂരു: തെലങ്കാനയില്‍ കെസിആറിന് എതിരായ ഭരണവിരുദ്ധവികാരം കോണ്‍ഗ്രസിന് അനുകൂലമായ തരംഗമായി മാറുമെന്ന് കെസി വേണുഗോപാല്‍.

തെലങ്കാന സംസ്ഥാനം നല്‍കിയത് കോണ്‍ഗ്രസും സോണിയാഗാന്ധിയുമാണെന്ന വികാരം ജനങ്ങളിലുണ്ടെന്നും അത്തരമൊരു വൈകാരികത അനുകൂലമാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

ഒരു വര്‍ഷം മുന്‍പ് തന്നെ താഴേത്തട്ടില്‍ പ്രവര്‍ത്തനം തുടങ്ങിയ കോണ്‍ഗ്രസിന് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ മത്സരിക്കുന്ന കാര്യം തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡ് ആണ്. താന്‍ ആലപ്പുഴയില്‍ മത്സരിക്കുമോ ഇല്ലയോ എന്നതല്ല വിഷയം. ഇക്കാര്യത്തില്‍ പാര്‍ട്ടിയാണ് തീരുമാനം എടുക്കേണ്ടതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Facebook Comments Box

By admin

Related Post