Fri. Apr 19th, 2024

ഭീഷണിപ്പെടുത്തി ആളെക്കൂട്ടാതെ പറവൂരിലേക്ക് വരാന്‍ മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ്

By admin Nov 27, 2023
Keralanewz.com

കൊച്ചി: പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ പറവൂരില്‍ നവ കേരള സദസ്സില്‍ വന്‍ ജനപങ്കാളിത്തമുണ്ടാകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

ഭീഷണിപ്പെടുത്തി ആളെ കൂട്ടാതെ പറവൂരിലേക്ക് വരാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണ്. മുഖ്യമന്ത്രിയുടെ ജനപിന്തുണ അപ്പോള്‍ കാണാം. കുടുംബശ്രീ പ്രവര്‍ത്തകരെയും ഉദ്യോഗസ്ഥരേയും ഭീഷണിപ്പെടുത്തുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

സിപിഎം പ്രവര്‍ത്തകര്‍ നിയമം കയ്യിലെടുക്കുകയാണ്. മുഖ്യമന്ത്രിക്ക് എസ്‌കോര്‍ട്ട് പോകുന്നത് മാരാകായുധങ്ങളുമായി ക്രിമിനലുകളാണ്. പ്രതിഷേധിച്ചതിന്റെ പേരില്‍ ഒരു പ്രവര്‍ത്തകനെ ഒരു ഡെപ്യൂട്ടി കമ്മീഷണല്‍ കഴുത്ത് ഞെരിച്ച്‌ കൊല്ലാന്‍ ശ്രമിച്ചു. ശബരിമലയ്ക്ക് പോകുന്ന ഭക്തരെ പോലും കറുത്ത വസ്ത്രം ധരിച്ചതിന്റെ പേരില്‍ കരുതല്‍ തടങ്കലിലാക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Facebook Comments Box

By admin

Related Post