Wed. Apr 24th, 2024

വിമാനത്തില്‍ ദമ്ബതികള്‍ വഴക്കിട്ടു; ബാങ്കോക്കിലേക്ക് പോയ ലുഫ്താന്‍സ വിമാനം ഡല്‍ഹിയില്‍ ഇറക്കി

By admin Nov 29, 2023
Keralanewz.com

ന്യുഡല്‍ഹി: കുടുംബവഴക്ക് വിമാന യാത്രയിലേക്കും നീണ്ടതോടെ ലുഫ്താന്‍സ വിമാനം ഡല്‍ഹിയില്‍ അടിയന്തരമായി ഇറക്കി.

മ്യുണിച്ചില്‍ നിന്നും ബാങ്കോക്കിലേക്ക് പോയ വിമാനത്തിലാണ് ദമ്ബതികള്‍ തമ്മിലടിച്ചത്. വിമാനത്തിലെ ജീവനക്കാര്‍ ഇക്കാര്യം അറിയിച്ചതോടെയാണ് വിമാനം ഡല്‍ഹിയിലേക്ക് വഴി തിരിച്ചുവിടാന്‍ അനുമതി നല്‍കിയത്.

വിമാനം ആദ്യം പാകിസ്താനിലെ ഒര വിമാനത്താവളത്തില്‍ ഇറക്കാന്‍ അനുമതി തേടിയെങ്കിലും നിഷേധിക്കപ്പെടുകയായിരുന്നു. വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കി. വിമാനത്തില്‍ അപമര്യാദയായി പെരുമാറിയ പുരുഷനെ വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാര്‍ക്ക് കൈമാറിയതായും അധികൃതര്‍ വ്യക്തമാക്കി.

ഇതു സംബന്ധിച്ച്‌ ലുഫ്താന്‍സ എയറിന്റെ വിശദീകരണം ഇതുവരെ വന്നിട്ടില്ല.

Facebook Comments Box

By admin

Related Post