Thu. Apr 25th, 2024

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് ഉയര്‍ന്ന നിക്ഷേപത്തുക നിക്ഷേപകര്‍ക്ക് പിന്‍വലിക്കാന്‍ അവസരം

By admin Dec 1, 2023
Keralanewz.com

നിക്ഷേപകര്‍ക്ക് ഉയര്‍ന്ന നിക്ഷേപത്തുക കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്നും പിന്‍വലിക്കുന്നതിനായി അവസരം. നാളെ മുതല്‍ ഒരു ലക്ഷത്തില്‍ മുകളിലുള്ള നിക്ഷേപങ്ങള്‍ പിന്‍വലിക്കാം.

നിക്ഷേപത്തിന്റെ പത്ത് ശതമാനവും പലിശ ഇനത്തില്‍ 100 ശതമാനവും മടക്കി നല്‍കും. ചെറിയ നിക്ഷേപങ്ങള്‍ ആദ്യഘട്ടത്തില്‍ മടക്കി നല്‍കാന്‍ തുടങ്ങിയിരുന്നു. ഇപ്പോള്‍ ബാങ്ക് തയാറാകുന്നത് അഞ്ച് ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ മടക്കി നല്‍കാനാണ്.

15.5 കോടി രൂപ ചെറിയ നിക്ഷേപങ്ങള്‍ മടക്കി നല്‍കാന്‍ ബാങ്കിന് കഴിഞ്ഞെന്ന് അഡ്മിനിസ്‌ട്രേറ്റിവ് സമിതി പറയുന്നു. നിക്ഷേപം പുതുക്കി നിക്ഷേപിക്കുന്നതിനായുള്ള അവസരവും ബാങ്ക് ഒരുക്കുന്നുണ്ട്. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അറിയിച്ചത് 13 കോടി രൂപ ഉടന്‍ നിക്ഷേപകര്‍ക്ക് മടക്കി നല്‍കാന്‍ തീരുമാനമായതായിയാണ്.

Facebook Comments Box

By admin

Related Post