Fri. Apr 19th, 2024

നവകേരള സദസിന്റെ സമ്മേളന വേദിക്ക് സമീപത്തുള്ള കടകളില്‍ ഗ്യാസ് ഉപയോഗിച്ചുള്ള പാചകത്തിന് വിലക്ക്

By admin Dec 2, 2023
Keralanewz.com

കൊച്ചി:നവകേരള സദസിന്റെ സമ്മോള വേദിക്ക് സമീപത്തുള്ള കടകളില്‍ ഗ്യാസ് ഉപയോഗം പാടില്ലായെന്ന് സര്‍ക്കുലറുമായി പോലീസ്.

വ്യാപാരികള്‍ക്ക് ഇത് സംബന്ധിച്ചട്ടുള്ള സര്‍ക്കുലര്‍ നല്‍കിയത് ആലുവ ഈസ്റ്റ് പോലീസാണ്. നിര്‍ദേശം ലഭിച്ചിരിക്കുന്നത് ആലുവ ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ക്കാണ്.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള നവകേരള സദസ് ഏഴാം തീയതിയാണ് ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്റ്ില്‍ വച്ച്‌ നടക്കുക സുരക്ഷ ഉറപ്പാക്കുന്നതിനും പരിപാടികളുടെ സുഗമമായ നടത്തിപ്പിനുമായി ജോലിചെയ്യുന്നവരുടെ വ്യകത്ിപരമായ വിവരങ്ങള്‍ നല്‍കാനായി പോലീസ് നോട്ടീസ് നല്‍കിയിരുന്നു. തൊഴിലാളികള്‍ക്ക് പരിശോധനകള്‍ക്ക് ശേഷം താല്‍ക്കാലിക തിരിച്ചറിയല്‍ കാര്‍ഡ് സ്‌റ്റേഷനില്‍ നിന്ന് നല്‍കും. അതിന് വേണ്ടി തൊഴിലാളികള്‍ തിരിച്ചറിയല്‍ രേഖയും രണ്ട് പോസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും നല്‍കണം.

Facebook Comments Box

By admin

Related Post