Thu. Mar 28th, 2024

സ്ത്രീകളെ അധികാരത്തിലേക്ക് എത്തിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം; അടുത്ത പത്ത് വര്‍ഷം കൊണ്ട് 50 വനിതാ മുഖ്യമന്ത്രിമാരുണ്ടാകണം; രാഹുല്‍ ഗാന്ധി

By admin Dec 2, 2023
Keralanewz.com

വനിതകളുടെ പ്രാതിനിധ്യം എല്ലായിടത്തും ഉണ്ടാകണമെന്നും അടുത്ത പത്ത് വര്‍ഷം കൊണ്ട് 50 വനിതാ മുഖ്യമന്ത്രിമാരുണ്ടാകുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

പലയിടങ്ങളിലും സ്ത്രീകള്‍ ഇപ്പോഴും വിവേചനം നേരിടുന്നുണ്ട്.അവരെ മുന്നോട്ട് കൊണ്ടുവരാനുള്ള പ്രയത്‌നം ഉണ്ടാകണം. സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ മെച്ചപ്പെട്ടവരാണെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

ഭരണ സംവിധാനങ്ങളിലേക്ക് കഴിവുള്ള വനിതകള്‍ എത്തണം. അതേ സമയം ആര്‍ എസ് എസിന്റെ അഭിപ്രായം അങ്ങനെയല്ല. അത് പൂര്‍ണമായും പുരുഷ കേന്ദ്രീകൃതമാണെന്നും പറയേണ്ടതായി വരും. സ്ത്രീ എന്ത് ധരിക്കണം, എന്ത് പറയണം, എന്ത് ജോലി ചെയ്യണം എന്ന് തൂരുമാനിക്കുന്നത് സ്ത്രീകള്‍ തന്നെയാണ്. കോണ്‍ഗ്രസും ആര്‍എസ്‌എസു തമ്മില്‍ വിത്യാസമുണ്ട്. സ്ത്രീകളെ അധികാരത്തിലേക്ക് എത്തിക്കാനാണ് കേണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

കേരളാ സന്ദര്‍ശനത്തിനോട് അനുബന്ധിച്ച്‌ രാഹുല്‍ ഗാന്ധി നിര്‍മാണോദ്ഘാടനം ചെയ്യാനിരുന്ന റോഡുകള്‍ പി വി അന്‍വര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തത് വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. ഗാന്ധി ഉദ്ഘാടനം നടത്താനിരുന്ന പിഎംജിഎസ് വൈ റോഡുകളാണ് അന്‍വര്‍ ഉദ്ഘാടനം ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ അറിയാതെയാണ് രാഹുല്‍ ഗാന്ധി റോഡ് ഉദ്ഘാടനം ചെയ്യാന്‍ ഒരുങ്ങിയതെന്നായിരുന്നു പി വി അന്‍വര്‍ എം എല്‍ എ യുടെ വിമര്‍ശനം. എം എല്‍ എയുടെ നടപടി രാഷ്ട്രീയ പാപ്പരത്തമാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

Facebook Comments Box

By admin

Related Post