Tue. Apr 23rd, 2024

‘ ജനവിധി അംഗീകരിക്കുന്നു, ആശയപരമായ പോരാട്ടം തുടരും’: തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തില്‍ പ്രതികരിച്ച്‌ രാഹുല്‍ ഗാന്ധി

By admin Dec 4, 2023
Keralanewz.com

ദില്ലി: സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തില്‍ ജനവിധി അംഗീകരിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

ആശയപരമായ പോരാട്ടം തുടരുമെന്നും തെലങ്കാനയിലെ വാഗ്ദാനങ്ങള്‍ പാലിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. അതേസമയം എല്ലാ പ്രവര്‍ത്തകരുടെയും പിന്തുണയ്ക്ക് രാഹുല്‍ ട്വീറ്റിലൂടെ നന്ദിയറിയിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും രംഗത്തെത്തിയിരുന്നു. താല്‍ക്കാലിക തിരിച്ചടികള്‍ മറികടക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഇന്ത്യ മുന്നണിയിലെ പാര്‍ട്ടികളോടൊപ്പം തയ്യാറെടുക്കും. തെലങ്കാനയിലെ വിജയത്തിന് ജനങ്ങളോട് നന്ദി പറയുന്നു. മൂന്ന് സംസ്ഥാനങ്ങളിലെ പ്രകടനം നിരാശാജനകമാണ്. എന്നാല്‍ നിശ്ചയദാര്‍ഢ്യത്തോടെ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുമെന്നും ഖാര്‍ഗെ പ്രതികരിച്ചു.

Facebook Comments Box

By admin

Related Post