Fri. Apr 26th, 2024

വിജയാഘോഷത്തിന് മോടികൂട്ടാന്‍ മോദിയെത്തും; പ്രവര്‍ത്തകരെ വൈകിട്ട് അഭിവാദ്യം ചെയ്യും

By admin Dec 4, 2023
Keralanewz.com

ദില്ലി: മൂന്ന് സംസ്ഥാനങ്ങളിലെ വിജയം നേടിയത് ആഘോഷമാക്കാന്‍ ബി ജെ പി. പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകിട്ട് ആറരയ്ക്ക് ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് എത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.

മുതിര്‍ന്ന നേതാക്കളും ഈ വിജയാഘോഷത്തില്‍ പങ്കെടുക്കും. വലിയ ആഹ്ലാദപ്രകടനവും ലഡുവിതരണവും തുടരുകയാണ്.

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയമാണ് ബി ജെ പി സ്വന്തമാക്കിയിരിക്കുന്നത്. മദ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും വലുയ ഭൂരിപക്ഷത്തോടെയാണ് ബി ജെ പി അധികാരം ഉറപ്പാക്കിയത്. ഹിമാചല്‍ പ്രദേശില്‍ മാത്രമാണ് കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭരണമുള്ളത്. തെലങ്കാനയില്‍ ബിആര്‍എസിനെ വീഴ്ത്തി ജയം നേടാനായത് മാത്രമാണ് കോണ്‍ഗ്രസിന് ആശ്വാസമായത്.

Facebook Comments Box

By admin

Related Post