Fri. Apr 19th, 2024

പാര്‍ലമെൻ്റ് ശൈത്യകാല സമ്മേളനം; കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ആരംഭിച്ചു

By admin Dec 4, 2023
Keralanewz.com

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ആരംഭിച്ചു.

ഡിസംബര്‍ 4 മുതല്‍ 22 വരെയാണ് ശൈത്യകാല സമ്മേളനം. പാര്‍ലമെൻ്റിൻ്റെ സുഗമമായ നടത്തിപ്പ് ലക്ഷ്യം വെച്ചാണ് പാര്‍ലമെൻ്ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷി സര്‍വ്വകക്ഷി യോഗം വിളിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ നാളെ നടക്കുന്നതിനാലാണ് സമ്മേളനം ആരംഭിക്കുന്നതിന് ഒരു ദിവസം മുൻപ് സര്‍വ്വകക്ഷി യോഗം വിളിച്ചത്.

ഉത്തരകാശി തുരങ്ക ദുരന്തം, തൊഴിലില്ലായ്മ, മണിപ്പൂര്‍ അടക്കം പ്രതിപക്ഷം ഉയര്‍ത്തുന്ന വിഷയങ്ങള്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷ ആവശ്യം. പുതിയ പാര്‍ലമെൻ്റ് മന്ദിരത്തിലായിരിക്കും ഇത്തവണ പൂര്‍ണ്ണമായും സഭ ചേരുക. നേരത്തെ ജൂലൈ 20ന് ആരംഭിച്ച പാര്‍ലമെൻ്റിൻ്റെ വര്‍ഷകാല സമ്മേളനം ഏതാണ്ട് പൂര്‍ണ്ണമായും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് തടസ്സപ്പെട്ടിരുന്നു. മണിപ്പൂര്‍ വിഷയം ചര്‍ച്ചചെയ്യണമെന്ന പ്രതിപക്ഷത്തിൻ്റെ ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്നായിരുന്നു സഭ തടസ്സപ്പെട്ടത്.

മുൻ കാലത്ത് പാര്‍ലമെന്റ് സമ്മേളനത്തിൻ്റെ തലേദിവസമാണ് യോഗം ചേരാറുള്ളത്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറാം സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം സമ്മേളനത്തില്‍ പ്രതിഫലിക്കുമെന്നുറപ്പാണ്.

Facebook Comments Box

By admin

Related Post