Fri. Apr 26th, 2024

ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം ഇനി ക്രൈംബ്രാഞ്ച് അന്വേഷിക്കും

By admin Dec 5, 2023
Keralanewz.com

കൊല്ലം: ഓയൂരില്‍നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിന്റെ ഗൗരവം കുറയ്ക്കാന്‍ പോലീസ് ബോധപൂര്‍വം ശ്രമിച്ചതായി ആരോപണം കനക്കുന്നതിനിടെ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനു െകെമാറി.

കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചാണ് കേസില്‍ അന്വേഷണം നടത്തുക. റൂറല്‍ ക്രൈംബ്രാഞ്ച് ഡിെവെ.എസ്.പി: എം.എം.ജോസിനാണ് അന്വേഷണച്ചുമതല.

കോവിഡിനുശേഷം സാമ്ബത്തിക പ്രതിസന്ധിയുണ്ടായ ഒന്നാം പ്രതി ചാത്തന്നൂര്‍ മാമ്ബള്ളിക്കുന്നം കവിതാരാജില്‍ കെ.ആര്‍. പത്മകുമാര്‍(52) വേഗത്തില്‍ പണമുണ്ടാക്കാനാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തതെന്നാണ് എ.ഡി.ജി.പി: എം.ആര്‍. അജിത്കുമാര്‍ നല്‍കിയ വിശദീകരണം. മറ്റു പ്രതികളായ ഭാര്യ എം.ആര്‍.അനിതകുമാരി(45), മകള്‍ അനുപമ (20) എന്നിവരുമായി ചേര്‍ന്ന് ഒരു വര്‍ഷമായി ഇതിനായി ആസൂത്രണം നടത്തിയെന്നും ഒന്നര മാസം മുമ്ബാണ് ഇത് നടപ്പിലാക്കാന്‍ തീരുമാനിച്ചതെന്നും എ.ഡി.ജി.പി. പറഞ്ഞിരുന്നു. കോടികളുടെ സാമ്ബത്തിക ബാധ്യതയായിരുന്നു പത്മകുമാറിനുണ്ടായിരുന്നത്. മിക്ക വസ്തുക്കളും പണയത്തിലായിരുന്നു.

പെട്ടെന്ന് ഒരു തിരിച്ചടവിനായി പത്തു ലക്ഷം രൂപ ആവശ്യം വന്നുവെന്നും ഇതോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയി പണം തട്ടാന്‍ തീരുമാനിച്ചതെന്നും പല കുട്ടികളെയും പ്രതികള്‍ ലക്ഷ്യം വച്ചിരുന്നതായും എ.ഡി.ജി.പി. വിശദീകരിക്കുകയും ചെയ്തു. കുട്ടിയെ ഉറ്റവരില്‍ നിന്ന് തട്ടിയെടുത്ത് 21 മണിക്കൂര്‍ തടങ്കലില്‍ പാര്‍പ്പിച്ചതുതന്നെ ഗുരുതര കുറ്റകൃത്യമാണെന്നിരിക്കെ അതിന്റെ ഗൗരവം കുറയ്ക്കുന്ന തരത്തിലാണ് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എ.ഡി.ജി.പി. മാധ്യമങ്ങളോടു പറഞ്ഞത്. കാറില്‍ തട്ടിക്കൊണ്ടു പോയപ്പോള്‍ ബഹളമുണ്ടാക്കിയ കുട്ടിക്കു ഗുളിക കൊടുത്തുവെന്നും കുട്ടിയെ ശാന്തമാക്കാനാണ് ഗുളിക കൊടുത്തതെന്നുമാണ് എ.ഡി.ജി.പിയുടെ വിശദീകരണം. ഏത് ഗുളികയാണ് കുട്ടിക്കു നല്‍കിയതെന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങളൊന്നും പോലീസ് വെളിപ്പെടുത്തിയില്ല.

ബലപ്രയോഗത്തിലൂടെ ഗുളിക നല്‍കി കുട്ടിയെ മയക്കിക്കിടത്തിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഉത്തരവാദിത്തപ്പെട്ട െകെകളില്‍ ഏല്‍പ്പിക്കണമെന്ന ബോധ്യത്തോടെയാണ് പിറ്റേന്ന് അനിതാകുമാരി കുട്ടിയെ ഉപേക്ഷിച്ചതെന്നാണ് എ.ഡി.ജി.പി. പറഞ്ഞത്. കോളജ് വിദ്യാര്‍ഥികളെത്തി കുട്ടിയുമായി സംസാരിക്കുന്നുവെന്ന് ഉറപ്പാക്കിയ ശേഷമാണ് അവര്‍ ഭര്‍ത്താവിനൊപ്പം പോയതെന്നാണ് പോലീസ് പറയുന്നത്. സ്വന്തം രക്ഷയേക്കാള്‍ പ്രതികള്‍ ഊന്നല്‍ നല്‍കിയത് കുട്ടിയുടെ സുരക്ഷയ്ക്കാണെന്നാണ് പോലീസിന്റെ ഭാഷ്യം.

എന്നാല്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ ഉത്തരവാദിത്വപ്പെട്ട െകെകളില്‍ കുട്ടിയെ ഏല്‍പിച്ചുവെന്ന് ഉറപ്പുവരുത്താന്‍ പ്രതികള്‍ ശ്രമിക്കുമോയെന്ന ചോദ്യവും ഉയരുന്നു. പത്മകുമാറിന്റെ മകളും പ്രതിയുമായ അനുപമയ്ക്ക് ഈ കേസിലെ പങ്ക് പോലീസ് നിസാരവല്‍കരിച്ചതാണ് മറ്റൊരു വസ്തുത. ഒരു വര്‍ഷമായി കുടുംബം കുറ്റകൃത്യം ആസൂത്രണം ചെയ്യുകയായിരുന്നെന്ന് പോലീസ്തന്നെ പറയുന്നു. എന്നാല്‍ അനുപമ ചേര്‍ന്നിട്ട് ഒരു മാസമേ ആയിട്ടുള്ളൂവെന്നും പറയുന്നുണ്ട്.

യൂട്യൂബില്‍ നിന്നുള്ള വരുമാനം നിലച്ചതിനെ തുടര്‍ന്നാണ് കൃത്യം നടത്താന്‍ അനുപമ ഒരുങ്ങിയതെന്നാണ് പോലീസിന്റെ സാക്ഷ്യപ്പെടുത്തല്‍. നന്നായി ഇംീഷ് സംസാരിക്കുന്ന അനുപമ ബി.എസ്‌സി. കമ്ബ്യൂട്ടര്‍ സയന്‍സിന് ചേര്‍ന്നെങ്കിലും എല്‍.എല്‍.ബി. എടുക്കാനായിരുന്നു കുട്ടിക്കു താല്‍പര്യമെന്നുമൊക്കെയാണ് എ.ഡി.ജി.പി. പറഞ്ഞത്. പ്രതികളുടെ അറസ്റ്റിനുശേഷം പോലീസിന്റെ തിരക്കഥയാണ് പുറത്തുവന്നെതെന്ന സംശയം ഉയരവെ ക്രൈംബ്രാഞ്ച് അന്വേഷണം എല്ലാ സംശയങ്ങള്‍ക്കും ഉത്തരം നല്‍കുമോയെന്ന് കണ്ടറിയണം.

Facebook Comments Box

By admin

Related Post