മൂടല്‍മഞ്ഞ്​; ഡല്‍ഹിയില്‍ ഗതാഗതം താറുമാറായി

Please follow and like us:
190k

ന്യൂഡല്‍ഹി: പുതുവത്​സര ദിനത്തിലും ഡല്‍ഹി പുകമഞ്ഞില്‍ മൂടി. പുകമഞ്ഞ്​ കാഴ്​ച മറച്ചതു മൂലം വിമാന സര്‍വീസുകള്‍ താളം തെറ്റി. അഞ്ച്​ ആഭ്യന്തര വിമാനങ്ങളും ഏഴ്​ അന്താരാഷ്​ട്ര വിമാനങ്ങളും വൈകിയാണ്​ സര്‍വീസ്​ നടത്തുന്നത്​. ഒരു വിമാനം റദ്ദാക്കുകയും ചെയ്​തു.

56 ട്രെയിനുകള്‍ വൈകി ഒാടുകയും 15 എണ്ണും റദ്ദാക്കുകയും ചെയ്​തിട്ടുണ്ട്​. ഇന്ന്​ രാവിലെ 5.7 ഡിഗ്രി സെല്‍ഷ്യസ്​ ചൂടാണ്​ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്​. ഇൗ സീസണിലെ ഏറ്റവും തണുപ്പേറിയ ദിനമാണിന്ന്​. ഇതിനു മുമ്ബ്​ 6.3 ഡിഗ്രി സെല്‍ഷ്യസ്​ ചൂട്​ രേഖപ്പെടുത്തിയ ഡിസംബര്‍ 24 ആയിരുന്നു തണുപ്പേറിയ ദിനം. അടുത്ത ദിവസങ്ങളില്‍ തണുപ്പ്​ കൂടാനാണ്​ സാധ്യതയെന്ന്​ കാലാവസ്​ഥാ വിഭാഗം അറിയിച്ചു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)