മാര്‍ ആലഞ്ചേരിയേ അനികൂലിക്കുന്നവര്‍ക്കെതിരെ വ്യാജ ഫോട്ടോഷോപ്പ് പ്രചരണം .

Please follow and like us:
190k

മാര്‍ ആലഞ്ചേരിയേ അനികൂലിക്കുന്നവര്‍ക്കെതിരെ വ്യാജ ഫോട്ടോഷോപ്പ് പ്രചരണം .

സ്വന്തം ലേഖകന്‍

കൊച്ചി : സിറോ മലബാര്‍ സഭയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ സഭാ തലവന്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയേ അനിക്കൂലിക്കുന്ന വിശ്വാസികള്‍കെതിരെ വ്യാജ ഫോട്ടോഷോപ്പ് ചിത്രങ്ങള്‍ പ്രച്ചരിക്കുന്നതായി ആക്ഷേപം . സിറോ മലബാര്‍ സഭയുടെ വിശ്വാസികള്‍ നടത്തുന്ന ഫേസ്ബുക്ക്‌ ഗ്രൂപ്പായ സിറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ഗ്രൂപിന്റെ അഡ്മിന്‍മാര്‍ക്കെതിരായാണ് ഫോട്ടോഷോപ്പ് പ്രചാരണം ഇരുപതിനായിരത്തിലധികം വിശ്വസികളുടെ ഈ ഗ്രൂപ്പ് മാര്‍ ആലഞ്ചേരിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു .കൂടാതെ ഏറണാകുളം – അങ്കമാലിയിലെ വൈദികര്‍ക്കും ഈ ഗ്രൂപ്പില്‍ നിന്നും വിശ്വസ്സികളുടെ രൂക്ഷ വിമര്‍ശനമാണ് ലഭിക്കുന്നത് .

ഏതാനും ദിവസ്സങ്ങള്‍ക്ക് മുന്‍പ് ഏറണാകുളം – അങ്കമാലി രൂപതാ വൈദികരുടെ വാട്സപ്പ് ഗ്രൂപിലെ വിവരങ്ങള്‍ ചോര്‍ന്നിരുന്നു , മാര്‍ ആലഞ്ചേരിക്കെതിരെ അനവിശ്യ വിവാദങ്ങളാണ് തങ്ങള്‍ ഉണ്ടാക്കുന്നതെന്നു ഏറണാകുളത്തെ ഒരു വൈദികന്‍ ഗ്രൂപ്പില്‍ ഇട്ട പോസ്റ്റ്‌ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു .ഇത് വന്‍ വിമര്‍ശനമാണ് വൈദികര്‍ക്ക് നേടിക്കൊടുത്തത് . ഇതിനു പ്രതികാരം എന്ന രീതിയിലാണ് ഈ വ്യാജ ഫോട്ടോഷോപ്പ് പ്രചരണം എന്ന് അഡ്മിന്‍മാര്‍ ആരോപിക്കുന്നു .

” ഒരു വ്യാജ ഐ ഡി യാണ് ഈ പോസ്റ്റ്‌ ഗ്രൂപ്പില്‍ ഇട്ടതു , എന്തായാലും ഫോട്ടോഷോപ്പ് പോലും അദ്ദേഹത്തിന് ശെരിക്കുമറിയില്ല , കണ്ടു കഴിഞ്ഞാല്‍ ഫോട്ടോഷോപ്പ് പഠിച്ചുവരുന്ന ഒരു വ്യെക്തിയാണ് ഇത് ചെയ്തതെന്നു ഒറ്റ നോട്ടത്തില്‍ മനസ്സിലാകും , ഇതിനു പുറകില്‍ എന്തായാലും ഏറണാകുളം – അങ്കമാലി രൂപതയിലെ വൈദികര്‍ തന്നെയാണ് . പല രീതിയില്‍ ഞങ്ങളെ അവര്‍ സ്വാധീനിക്കാന്‍ ശ്രെമിച്ചിരുന്നു , ഞങ്ങള്‍ അതിനു വഴങ്ങാത്തത് കൊണ്ടാണ് ഈ നികൃഷ്ട്ട കളിക്ക് അവര്‍ മുതിര്‍ന്നത് .” ഗ്രൂപ് അഡ്മിനായ ഇടപ്പള്ളി സ്വദേശി ജെന്‍സണ്‍ പറഞ്ഞു .

ഈ ഫോട്ടോഷോപ്പ് പോസ്റ്റുകള്‍ ഇട്ട ഐ ഡിയുടെ പ്രതികരണം അറിയാന്‍ ഞങ്ങള്‍ ശ്രെമിച്ചപ്പോള്‍ മറുപടി പറയാതെ ബ്ലോക്ക് ചെയ്യുകയാണ് ഉണ്ടായതു . എന്തായാലും സിറോ മലബാര്‍ സഭയിലെ ഭൂമി വിവാദം സഭക്കുള്ളില്‍ പുകഞ്ഞുകൊണ്ടിരിക്കുകയാണ് .

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)