രോഗിയായ അമ്മക്കൊപ്പം നില്‍ക്കാന്‍ തയ്യാറാകാതെ ഭാര്യ മറ്റൊരു വീടെടുത്ത് താമസിക്കണമെന്ന് നിര്‍ബന്ധിച്ചു; തയ്യാറാകാതിരുന്ന ഭര്‍ത്താവിനെതിരെ ഗാര്‍ഹികപീഡനം ആരോപിച്ച്‌ പരാതി നല്‍കി; മനം നൊന്ത യുവാവ് സെല്‍ഫി വീഡിയോ ഓണ്‍ ചെയ്ത ശേഷം യുവാവ് ആത്മഹത്യ ചെയ്തു

Please follow and like us:
190k

ബാംഗ്ലൂര്‍: ഭാര്യയും ഭാര്യവീട്ടുകാരും നിരന്തരം മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. സെല്‍ഫി വീഡിയോ ഓണ്‍ ചെയ്തു വച്ചാണ് യുവാവ് ആത്മഹത്യ ചെയ്തത്. രോഗിയായ അമ്മക്കൊപ്പം നില്‍ക്കാന്‍ തയ്യാറാകാതെ ഭാര്യ മറ്റൊരു വീടെടുത്ത് താമസിക്കണമെന്ന് യുവാവിനെ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ അതിന് യുവാവ് അമ്മയെ ഉപേക്ഷിച്ച്‌ മറ്റൊരിടത്ത് ജീവിക്കാന്‍ തയ്യാറായില്ല. ഇതില്‍ കുപിതയായ ഭാര്യ ഭര്‍ത്താവിനെതിരെ ഗാര്‍ഹികപീഡനം ആരോപിച്ച്‌ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഇതില്‍ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തത്. സെല്‍ഫി വീഡിയോ ഓണ്‍ ചെയ്ത ശേഷം യുവാവ് മരിക്കുകയായിരുന്നു. ഭാര്യയുടെ പരാതിയില്‍ പൊലീസ് ഉപദ്രവിച്ചു എന്നു യുവാവ് വീഡിയോയില്‍ ആരോപിച്ചിരുന്നു. രോഗിയായ അമ്മയെ ചികിത്സിക്കാനായി അമ്മയ്ക്കൊപ്പമായിരുന്നു യുവാവ് നിന്നിരുന്നത്. എന്നാല്‍ അവിടുന്ന് മാറണമെന്ന് ഭാര്യ ഇയാളെ നിര്‍ബന്ധിക്കാറുണ്ടായിരുന്നു. ഇതിനേ ചൊല്ലി ഇരുവരും തമ്മില്‍ സ്ഥിരം വഴക്കിടാറുണ്ടായിരുന്നു. ഇതേ തുടര്‍ന്നു ഭാര്യ ഒരു വയസുള്ള മകനേയും കൂട്ടി സ്വന്തം വീട്ടിലേയ്ക്കു പോയി.

ഭാര്യയ്ക്ക് പുറമേ ഭാര്യയുടെ വീട്ടുകാരും യുവാവിനോടു മറ്റൊരു വീട് എടുത്തു താമസിക്കാന്‍ നിര്‍ബന്ധിക്കാറുണ്ടായിരുന്നു. എന്നാല്‍ യുവാവ് ഇതിനു തയാറായില്ല. ഇതോടെ ഭാര്യ ഇയാള്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിനു പരാതി നല്‍കുകയായിരുന്നു.

ഇതേ തുടര്‍ന്നു പൊലീസ് ഇയാളെ കസ്റ്റഡയില്‍ എടുത്തു ക്രൂരമായി മര്‍ദ്ദിക്കുകയും മറ്റൊരു വീടെടുത്തു താമസിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായി ഇയാള്‍ വീഡിയോയില്‍ പറഞ്ഞു. തന്റെ മകനു താനില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്നും കുട്ടിയെ ഭാര്യ വീട്ടുകാര്‍ ബലമായി കൈവശം വച്ചിരിക്കുകയാണ് എന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

7total visits,1visits today

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)