Sat. Apr 20th, 2024

തിരഞ്ഞെടുപ്പിന് ഒരുങ്ങി ബിജെപി; കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ പദയാത്ര, ‘പുതിയ കേരളം നരേന്ദ്രമോദിക്കൊപ്പം’

By admin Dec 6, 2023
Keralanewz.com

കോട്ടയം: ലോക്സഭ തിരഞ്ഞടുപ്പിന് ഒരുങ്ങി ബിജെപി. സംസ്ഥാനത്തെ 20 പാര്‍ലമെൻ്റ് മണ്ഡലങ്ങളിലൂടെയും കടന്ന് പോകുന്ന പദയാത്ര സംഘടിപ്പിക്കുമെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് അറിയിച്ചു.

സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ്റെ നേതൃത്വത്തിലാണ് പദയാത്ര. പുതിയ കേരളം നരേന്ദ്രമോദിക്കൊപ്പം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പദയാത്ര സംഘടിപ്പിക്കുന്നത്.

ജനുവരി മാസത്തില്‍ പദയാത്ര സംഘടിപ്പിക്കുന്നത്. ഓരോ ദിവസവും കാല്‍ ലക്ഷം പ്രവര്‍ത്തകര്‍ പദയാത്രയില്‍ അണിനിരക്കും. കോട്ടയത്ത് ചേര്‍ന്ന ബിജെപി സംസ്ഥാന നേതൃയോഗമാണ് പദയാത്ര നടത്താൻ തീരുമാനിച്ചത്. യോഗത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കം സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു. എൻഡിഎ പ്രവര്‍ത്തനം കേരളത്തില്‍ വിപുലപ്പെടുത്താനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡിസംബറില്‍ എല്ലാ ജില്ലകളിലും എന്‍ഡിഎ ജില്ലാ കണ്‍വൻഷനുകളും നിയോജക മണ്ഡലം തല കണ്‍വൻഷനുകളും നടക്കും. കേരളത്തിലെ മുഴുവൻ ക്രിസ്ത്യൻ ഭവനങ്ങളിലും നേതാക്കളും പ്രവര്‍ത്തകരും ക്രിസ്മസ് ആശംസകളുമായി സന്ദര്‍ശനം നടത്തും. ഡിസംബര്‍ 20 നും 30 നും ഇടയിലായിരിക്കും സന്ദര്‍ശനം. സ്നേഹയാത്ര എന്ന പേരിലാണ് ബിജെപിയുടെ സന്ദര്‍ശനം.

Facebook Comments Box

By admin

Related Post