Thu. Mar 28th, 2024

മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം; ഒരാള്‍ പിടിയില്‍

By admin Dec 8, 2023
Keralanewz.com

മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണിലൂടെ പകര്‍ത്താന്‍ ശ്രമിച്ച ഒരാള്‍ പിടിയില്‍.

സംഭവത്തില്‍ മുംബൈയിലെ പ്രമുഖ ആശുപത്രിയിലെ താത്കാലിക ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ശനിയാഴ്ചയാണ് 27കാരിയായ വിദ്യാര്‍ഥിനി കുളിക്കാനായി ഹോസ്റ്റലില്‍ പോയപ്പോള്‍ ആശുപത്രി ജീവനക്കാരന്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചത്. അടുത്തടുത്തായാണ് പുരുഷന്മാരുടെയും സ്ത്രീകളുടെയും കുളിമുറികള്‍ സ്ഥിതി ചെയ്തിരുന്നത്. വിദ്യാര്‍ഥിനി കുളിക്കുന്നതിനിടെ ആശുപത്രി ജീവനക്കാരന്‍ മതിലിന് മുകളില്‍ കയറി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ കണ്ട പെണ്‍കുട്ടി ബഹളം വച്ചതിനെ തുടര്‍ന്ന് ഇയാള്‍ ഓടി രക്ഷപ്പെട്ടു. ഇതിന് പിന്നാലെ പെണ്‍കുട്ടി ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

ദൃക്‌സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ തിരിച്ചറിഞ്ഞു. മുംബൈ പോലീസ്
ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

Facebook Comments Box

By admin

Related Post