Thu. Apr 25th, 2024

ബാങ്കുകളുടെ ക്രെഡിറ്റ് റേറ്റിങ്ങിൽ കർഷകർക്ക് ഇളവ് നൽകണം; യൂത്ത് ഫ്രണ്ട് (എം)

Keralanewz.com

എടത്വ: ബാങ്ക് വായ്പകൾക്കുള്ള ക്രെഡിറ്റ് റേറ്റിങ്ങിലുൾപ്പടെ കർഷകർക്ക് ഇളവ് നൽകി കാർഷിക മേഖലക്ക് പിന്തുണയേകുന്ന നീക്കം ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നാവശ്യപെട്ട് കേരള യൂത്ത്ഫ്രണ്ട്(എം) പ്രക്ഷോഭ പരിപാടികൾ ആരംഭിച്ചു. വളരെയേറെ പ്രതിസന്ധികൾക്ക് ഇടയിലും കാർഷികവൃത്തിയിൽ തുടരുന്ന കർഷകർക്ക് ആവശ്യമായ വായ്പ അനുവദിക്കുന്നതിൽ ബാങ്കുകൾ നിഷേധാത്മക നിലപാട് തുടരുകയാണ്.

പ്രതിഷേധ സമരത്തിൻ്റെ ഭാഗമായി ബാങ്കുകൾക്ക് മുന്നിൽ കേരള യൂത്ത്ഫ്രണ്ട്(എം) ആരംഭിക്കുന്ന പ്രതിഷേധ ധർണയുടെ ആലപ്പുഴ ജില്ലാതല ഉദ്ഘാടനം എടത്വാ കാനറാ ബാങ്കിന് മുന്നിൽ കേരള യൂത്ത്ഫ്രണ്ട്(എം) സംസ്ഥാന ജനറൽ സെക്രട്ടറി ഷേയ്ക്ക് അബ്ദുള്ള നിർവഹിച്ചു. യൂത്ത്ഫ്രണ്ട് (എം) ജില്ലാ പ്രസിഡൻ്റ് വർഗ്ഗീസ് ആൻ്റണി അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള കോൺഗ്രസ്(എം) സംസ്ഥാന സ്റ്റീയറിങ് കമ്മറ്റി അംഗം ജോസഫ് കെ നെല്ലുവേലി,കേരള കോൺഗ്രസ്(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബിനു ഐസക് രാജു,കേരള കോൺഗ്രസ്(എം) ജില്ലാ ഭാരവാഹികളായ അഡ്വ:പ്രദീപ് കൂട്ടാല, ബിനോയ് ഉലക്കപാടി,ഷിബു ലൂക്കോസ്,യൂത്ത്ഫ്രണ്ട്(എം) മുൻ ജില്ലാപ്രസിഡൻ്റ് തോമസ് ഫിലിപ്പോസ്, യൂത്ത്ഫ്രണ്ട്(എം) ഭാരവാഹികളായ അജിതാ സോണി,എസ് അയ്യപ്പൻ പിളള,വിപിൻ ജോസ് പുതുവന,ജിക്കു തങ്കച്ചൻ,സാദത്ത് റസാഖ്, സത്താർ ഒ എസ്,അജു ജോൺ സഖറിയ, റോയി മലയംപറമ്പിൽ,അൻസിൽ ബദർ, ജോ ജോൺസൺ,ജോസഫ് മാത്യു,റിഷി അരവിന്ദ്, അജീഷ് ബേബി,ജാക്സൺ,സന്ദീപ് വർഗ്ഗീസ്,അജികുമാർ തുടങ്ങിയവർ പ്രസംഗിച്ചു 1

Facebook Comments Box

By admin

Related Post