Fri. Mar 29th, 2024

സണ്ണി ലിയോണി മലയാളം വെബ്ബ് സീരിസില്‍; ‘പാൻ ഇന്ത്യൻ സുന്ദരി’ ഉടൻ എത്തും

By admin Dec 16, 2023
Keralanewz.com

ബോളിവുഡ് നടി സണ്ണി ലിയോണി മലയാളം വെബ്ബ് സീരിസില്‍ എത്തുന്നു. ‘പാൻ ഇന്ത്യൻ സുന്ദരി’ എന്ന വെബ് സീരിസിലാണ് സണ്ണി ലിയോണി എത്തുന്നത്.

എച്ച്‌ ആര്‍ ഒടിടിയിലൂടെ വെബ് സീരീസ് പ്രദര്‍ശനത്തിന് എത്തുന്നത്. എച്ച്‌.ആര്‍ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ശ്രീന പ്രതാപൻ നിര്‍മ്മിക്കുന്ന ‘പാൻ ഇന്ത്യൻ സുന്ദരി’യുടെ കഥയും സംവിധാനവും നിര്‍വഹിക്കുന്നത് സതീഷാണ്.

മലയാളത്തിലെ ആദ്യത്തെ ബിഗ് ബഡ്ജറ്റ് കോമഡി ആക്ഷൻ ത്രില്ലര്‍ സീരിസാണ് ‘പാൻ ഇന്ത്യൻ സുന്ദരി’. പ്രിൻസി ഡെന്നിയും ലെനിൻ ജോണിയും ചേര്‍ന്നാണ് വെബ് സീരീസിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അപ്പാനി ശരത്തും മാളവികയും മുഖ്യവേഷങ്ങളിലെത്തുന്ന ഈ സീരീസില്‍ മണിക്കുട്ടൻ, ജോണി ആന്റണി, ജോണ്‍ വിജയ്, ഭീമൻ രഘു, സജിത മഠത്തില്‍, കോട്ടയം രമേശ്, അസീസ് നെടുമങ്ങാട്, ഹരീഷ് കണാരൻ, നോബി മര്‍ക്കോസ് തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട്.

മലയാളത്തില്‍ കൂടാതെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി എച്ച്‌ ആര്‍ ഒ ടി ടി വഴി പാൻ ഇന്ത്യൻ സുന്ദരി റിലീസ് ചെയ്യും. വെബ് സീരിസിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് രവിചന്ദ്രനാണ്. സീരിസിന്റെ കലാസംവിധാനം ഒരുക്കിയിരിക്കുന്നത് മധു രാഘവനും , ചിത്ര സംയോജനം അഭിലാഷ് ബാലചന്ദ്രനുമാണ്. ശ്യാം പ്രസാദാണ് ‘പാൻ ഇന്ത്യൻ സുന്ദരി’ എന്ന ഈ സീരീസിന് വേണ്ടി ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

ബാക്ക്ഗ്രൗണ്ട് മ്യൂസിക് -ഗോപി സുന്ദര്‍, ചീഫ് അസോസിയേറ്റ് : അനന്തു പ്രകാശൻ , ലൈൻ പ്രൊഡ്യൂസര്‍ : എല്‍ദോ സെല്‍വരാജ്, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ : സംഗീത് ശ്രീകണ്ഠൻ, ഡാൻസ് കൊറിയോഗ്രാഫര്‍ : ഡി ജെ സിബിൻ, ആക്ഷൻ കോറിയോഗ്രഫര്‍: അഭിഷേക് ശ്രീനിവാസ്, പിആര്‍ഒ -ആതിര ദില്‍ജിത് എന്നിവരാണ് സീരിസിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Facebook Comments Box

By admin

Related Post