Tue. Apr 23rd, 2024

ആൻ സ്റ്റാൻലി കെ. എസ്. സി (എം ) ആലപ്പുഴ ജില്ലാ പ്രസിഡന്റ്‌

By admin Aug 6, 2021 #news
Keralanewz.com

ആലപ്പുഴ :കേരള വിദ്യാർത്ഥി കോൺഗ്രസ്‌ (എം ) ആലപ്പുഴ ജില്ലാ പ്രസിഡന്റായി ആൻ സ്റ്റാൻലി(മാവേലിക്കര ) തിരഞ്ഞെടുത്തു. കേരള കോൺഗ്രസ്‌ (എം ) ജില്ലാ പ്രസിഡന്റ്‌ വി സി ഫ്രാൻസിന്റെ  അദ്ധ്യക്ഷതയിൽ കൂടിയ കെ എസ് സി (എം ) ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.

കേരള കോൺഗ്രസ് (എം ) സ്റ്റീയറിങ് കമ്മിറ്റി അംഗം ജോർജ് കുട്ടി ആഗസ്‌തി ഉദ്ഘാടനം ചെയ്ത  യോഗത്തിൽ കെ എസ് സി (എം ) സംസ്ഥാന പ്രസിഡന്റ്‌ അബേഷ് അലോഷ്യസ് മുഖ്യ പ്രഭാഷണം നടത്തി. കെ എസ് സി (എം ) ജില്ലാ വൈസ് പ്രസിഡന്റായി മരിയ വർഗീസ്‌(കുട്ടനാട് ), ആസിഫ് മുഹമ്മദ്(ആലപ്പുഴ )എന്നിവരെയും ജില്ലാ ജനറൽ  സെക്രട്ടറമാരായി ജോസ് ബിജു(ചേർത്തല ),വിക്ടർ ജോസഫ് (കുട്ടനാട് )ട്രഷററായി അശ്വിൻ ആന്റണി(ചേർത്തല)യെയും സംസ്ഥാന കമ്മിറ്റിയിലേക്ക് അജിൻ തോമസ്(മാവേലിക്കര ), ജോസി കുട്ടനാട് ഓർഗനൈസറായി ബിലാൽ താഹിറിനെയും(ആലപ്പുഴ ) യോഗം തിരെഞ്ഞെടുത്തു

.കേരള കോൺഗ്രസ് (എം ) ഉന്നതധികാര സമതി അംഗം വി ടി ജോസഫ്‌,സ്റ്റീയറിങ് കമ്മിറ്റി അംഗം ജെന്നിങ്സ് ജേക്കബ്, ജില്ലാ സെക്രട്ടറിമാരായ പ്രദീപ്‌ കൂടാല, തോമസ് കളരിക്കൽ, ഷീൻ സോളമൻ,  തുടങ്ങിയവർ  പ്രസംഗിച്ചു

Facebook Comments Box

By admin

Related Post