കായല്‍ കൈയേറ്റം; തോമസ് ചാണ്ടി മനപൂര്‍വം ഭൂമി കൈയേറിയിട്ടില്ലെന്ന് കോടതി

Please follow and like us:
190k

കൊച്ചി: കായല്‍ കൈയേറ്റ കേസില്‍ മുന്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടി നടത്തിയത് മനപൂര്‍വമുള്ള കൈയേറ്റമല്ലെന്ന് ഹൈക്കോടതി . കേസില്‍ മൂന്ന് മാസത്തിനുള്ളില്‍ സര്‍ക്കാര്‍ സര്‍വേ പൂര്‍ത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു. ഇതിനുശേഷം കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാമെന്നും കോടതി നിര്‍ദേശിച്ചു.

സര്‍വേ പൂര്‍ത്തിയാക്കിയ ശേഷം നോട്ടീസ് നല്‍കി കക്ഷികളെ കേള്‍ക്കണമെന്നും കോടതി ഉത്തരവിട്ടു. ഇതോടെ കായല്‍ കൈയേറ്റ കേസില്‍ തോമസ് ചാണ്ടിക്കെതിരായ രണ്ട് ഹര്‍ജികളും ഹൈക്കോടതി തീര്‍പ്പാക്കി.

കൈനകിരി പഞ്ചായത്തംഗം വിനോദും സിപിഐ നേതാവ് മുകുന്ദനുമാണ് ചാണ്ടിക്കെതിരെ കായല്‍ കൈയ്യേറ്റത്തിനെതിരെ ഹര്‍ജികള്‍ നല്‍കിയത്. അതേസമയം ഹൈക്കോടതി വിധിക്കെതിരെ ആവശ്യമെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് വിനോദ് വ്യക്തമാക്കി.

കായല്‍ കൈയേറ്റ കേസില്‍ ആലപ്പുഴ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിനെതിരെ തോമസ് ചാണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ചാണ്ടിയുടെ ഹര്‍ജി തള്ളിയ ഹൈക്കോടതി അദ്ദേഹത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതോടെ ഹൈക്കോടതി വിധിക്കെതിരെ തോമസ് ചാണ്ടി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ചാണ്ടിയുടെ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)