Fri. Apr 26th, 2024

‘ഇന്‍ഡ്യ’ മുന്നണി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും

By admin Dec 19, 2023
Keralanewz.com

‘ഇന്‍ഡ്യ’ മുന്നണി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ സഖ്യത്തിലെ ഏകോപന സമിതി അംഗങ്ങളും പാര്‍ട്ടി നേതാക്കളും പങ്കെടുക്കും.

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നയുടന്‍ ചേരാനിരുന്ന യോഗം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. മുഖ്യമന്ത്രി മമതാ ബാനര്‍ജി, സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് തുടങ്ങിയവര്‍ അസൗകര്യം അറിയിച്ചതോടെയാണ് യോഗം മാറ്റിയത്.

പൊതുതിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം അടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാവും. അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യകക്ഷികളോട് സ്വീകരിച്ച സമീപനവും യോഗത്തില്‍ ചര്‍ച്ചയാകും. നേരത്തെ തന്നെ സമാജ്‌വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ജനതാദള്‍ യുണൈറ്റഡ് എന്നീ പാര്‍ട്ടികള്‍ കോണ്‍ഗ്രസ് നിലപാടിനെ വിമര്‍ശിച്ച്‌ രംഗത്ത് വന്നിരുന്നു. അതേസമയം ബംഗാളില്‍ തൃണമൂലും ഇടതും കോണ്‍ഗ്രസും തമ്മിലുള്ള സഖ്യം സാധ്യമെന്ന് മമത ബാനര്‍ജി വ്യക്തമാക്കിയിട്ടുണ്ട്.

Facebook Comments Box

By admin

Related Post