Sat. Apr 20th, 2024

സിറോ മലബാർ സഭയുടെ നിർദേശങ്ങൾ ലംഘിക്കുന്ന വൈദികരെ സസ്‌പെൻഡ് ചെയ്യാൻ വത്തിക്കാൻ നിർദ്ദേശം.ഡിസംബർ 25 മുതൽ സഭയുടെ കുർബാന മാത്രം.

By admin Dec 20, 2023 #Syro Malabar Sabha
Keralanewz.com

എറണാകുളം : സിറോ മലബാർ സഭയിൽ വർഷങ്ങൾ ആയി നില നിൽക്കുന്ന കുർബാന തർക്കം വത്തിക്കാൻ പരിഹരിക്കുന്നു. മാർപാപ്പ തന്റെ നേരിട്ടുള്ള വിഡിയോ സന്ദേശം നൽകിയാണ് എല്ലാ വൈദികർക്കും കർശന നിർദേശം നൽകിയത്. വത്തിക്കാൻ നിർദേശ പ്രകാരം ഡിസംബർ 25 മുതൽ സിറോ മലബാർ സഭയുടെ കുർബാന മാത്രം ആയിരിക്കും പള്ളികളിൽ അർപ്പിക്കേണ്ടത്. സിനഡ് കുർബാന എന്നറിയപ്പെടുന്ന ഔദ്യോഗിക ക്രമം ആണ് പള്ളികളിൽ അർപ്പിക്കേണ്ടത്. കുർബാന അർപ്പിക്കാൻ ഉള്ള പ്രത്യേക പുസ്തകവും, വചന വായനക്കുള്ള പ്രത്യേക സുവിശേഷ പുസ്തകവും സഭ നിർദേശിക്കുന്നു.

പ്രധാനമായും കത്തോലിക്കാ സഭ നിരോധനം ഏർപ്പെടുത്തിയ കാര്യങ്ങൾ ഇവയാണ്.

  1. ജനാഭിമുഖ കുർബാന
  2. ഭാരതീയ പൂജ
  3. ആരതി പൂജ
  4. കുർബാനക്ക് ഇടക്ക് ഉള്ള കാഴ്ചവെപ്പ്.
  5. സ്വയം പ്രേരിത പ്രാർത്ഥനകൾ
  6. ധ്യനത്തിനു ഇടക്കുള്ള കുർബാനയിൽ കാർമ്മികൻ പന്തക്കൊസ്തു പ്രാർത്ഥന ഉൾപ്പെടുത്തുന്നത്.
  7. ഗായക സംഘം കുർബാന പുസ്തകത്തിൽ നിർദേശിക്കാത്ത പാട്ടുകൾ പാടുന്നത്.
  8. അന്യ മതസ്ഥരുമായുള്ള വിവാഹം അനുവാദം ഇല്ലാതെ അശീർവദിക്കുന്നത്.
  9. കൂദാശകൾ നടത്തുവാൻ വേണ്ടി അനാവശ്യമായി പണം ആവശ്യപ്പെടുന്നത്.
  10. ഹോമോ സെക്സ് വിവാഹങ്ങൾ അനുവദിക്കുന്നത്.

ഇത്രയും കാര്യങ്ങൾ ആണ് സഭ വിലക്കിയത്. കത്തോലിക്കാ സഭ അനുവദിച്ചു കൊടുത്തിരിക്കുന്ന കുർബാന ക്രമം ചൊല്ലാത്ത വൈദികർക്ക് എതിരെ പരാതി നൽകുവാൻ ഉള്ള സംവിധാനം സഭ രൂപീകരിക്കും. എറണാകുളം അതിരൂപതയിൽ ഏകദേശം 105 വൈദികർ ആണ് മാർ പാപ്പയുടെ നിർദേശങ്ങൾ അംഗീകരിച്ചു പോകില്ല എന്ന് പ്രതിജ്ഞ എടുത്തത്. ഡിസംബർ 25 ന് ഇവർ സഭയുടെ കുർബാന അല്ല അർപ്പിക്കുന്നത് എങ്കിൽ ഇവരെ സഭയിൽ നിന്നും പ്രാഥമിക നടപടി എന്ന നിലയിൽ 5 വർഷത്തേക്ക് വിലക്കും. ഇവർക്ക് പിന്നീട് കൂദാശകൾ അർപ്പിക്കാൻ അവകാശം ഉണ്ടായിരിക്കില്ല. കുർബാന കൃത്യമായി അർപ്പിക്കുന്നുണ്ടോ എന്ന് പരിശോധന നടത്താൻ സിനഡ് രൂപീകരിച്ച കമ്മിറ്റി യും നിലവിൽ ഉണ്ട്.

ഏതെങ്കിലും വൈദികർ സഭയെ അനുസരിക്കാതെ ഇരുന്നാൽ വിശ്വാസിക്ക് ചോദ്യം ചെയ്യാൻ ഉള്ള അവകാശം ഉണ്ടത്രേ.

എന്തായാലും കടുത്ത നടപടികളിലേക്ക് കത്തോലിക്കാ സഭ നീങ്ങുകയാണ്.

Facebook Comments Box

By admin

Related Post