Fri. Mar 29th, 2024

ഇടുക്കി പാക്കേജിലൂടെ നാണ്യവിളകള്‍ക്ക് വിലസ്ഥിരത ഉറപ്പാക്കണം ; ജോസ് പാലത്തിനാല്‍

By admin Aug 7, 2021 #nrws
Keralanewz.com

ചെറുതോണി : സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ഇടുക്കി പാക്കേജിലൂടെ കര്‍ഷകരുടെ നാണയവിളകള്‍ക്ക് വിലസ്ഥിരത ഉറപ്പാക്കുന്നതിനും മൂല്യവര്‍ധിത ഉല്പന്നങ്ങളാക്കി മാറ്റുന്നതിനും പദ്ധതികള്‍ നടപ്പിലാക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ഇടുക്കി ജില്ലാ പ്രസിഡന്‍റും കടാശ്വാസ കമ്മീഷന്‍ അംഗവുമായ ജോസ് പാലത്തിനാല്‍ പറഞ്ഞു. കര്‍ഷക യൂണിയന്‍ (എം) ഇടുക്കി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ വകുപ്പുകളിലൂടെ പാക്കേജിന്‍റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ടെങ്കിലും കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനദായകമായ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കണം.
ജില്ലയിലെ പ്രധാന കാര്‍ഷിക ഉല്പന്നങ്ങളായ കുരുമുളക്, ഏലം, ഗ്രാമ്പൂ, ജാതി, തേയില, കാപ്പി തുടങ്ങിയവ മൂല്യവര്‍ധിത ഉല്പന്നങ്ങളാക്കുന്നതിനും വിപണി ഉറപ്പാക്കുന്നതിനും നടപടി സ്വീകരിക്കണം. പഞ്ചായത്ത് തലത്തില്‍ പഴം-പച്ചക്കറി ഉല്പന്നങ്ങളുടെ സംഭരണവും വിപണനവും ഉറപ്പാക്കുന്നതിന് സഹകരണ സംഘങ്ങളേയും കര്‍ഷക കൂട്ടായ്മകളേയും ഏകോപിപ്പിക്കണം. ഇടുക്കി പാക്കേജില്‍ പ്രഖ്യാപിച്ചിട്ടുള്ള സ്പൈസസ് പാര്‍ക്ക് കര്‍ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. ജില്ലാ ആസ്ഥാനത്ത് സ്പൈസസ് ആരംഭിക്കുന്നതിനുള്ള നടപടി സര്‍ക്കാര്‍ സമയബന്ധിതമായി ആരംഭിക്കണമെന്നും ജോസ് പാലത്തിനാല്‍ ആവശ്യപ്പെട്ടു.
വന്‍കിട കുത്തകകളെ സഹായിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ കര്‍ഷക വിരുദ്ധ ബില്ലുകളുമായി മന്നോട്ടു പോകുന്നതിനെതിരെ ഇന്ത്യയിലെ കര്‍ഷക സംഘടനകള്‍ നടത്തിവരുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്ന നയമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് കര്‍ഷകര്‍ക്ക് പലിശ രഹിത വായ്പകള്‍ ലഭ്യമാക്കുന്നതിനും നിലവിലുള്ള വായ്പാ തിരിച്ചടവുകളില്‍ സാവകാശം അനുവദിക്കുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കര്‍ഷക യൂണിയന്‍ (എം) സംസ്ഥാന പ്രസിഡന്‍റ് റെജി കുന്നംകോട്ട് പറഞ്ഞു.
ജില്ലാ പ്രസിഡന്‍റ് ബിജു ഐക്കര അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പാര്‍ട്ടി നിയോജക മണ്ഡലം പ്രസിഡന്‍റ് ഷാജി കാഞ്ഞമല, നേതാക്കളായ ജോസ് കുഴികണ്ടം, ജേക്കബ് പിണക്കാട്ട്, തങ്കച്ചന്‍ വാലുമ്മേല്‍, സജി മൈലാടി, മാത്യു പൊട്ടന്‍പ്ലാവില്‍, അഡ്വ. മധു നമ്പൂതിരി, തങ്കച്ചന്‍ മരോട്ടിമൂട്ടില്‍, അനീഷ് കടുകുംമാക്കല്‍, ജോര്‍ജ്ജ് മാക്സിന്‍ തടത്തില്‍, കുര്യാച്ചന്‍ പൊന്നാമറ്റം, സിബി കിഴക്കേമുറി, തോമസ് ഉള്ളാട്ടില്‍, ജിജി വാളിയംപ്ലാക്കല്‍, ജെറാള്‍ഡ് തടത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Facebook Comments Box

By admin

Related Post