ഇല്ലാവാര കേരള സമാജത്തിൻ്റെ മലയാളം ഭാഷാ ക്ലാസ്സിൻ്റെ ഈ അധ്യയന വർഷത്തെ രണ്ടാമത് ജനുവരി 31 ന് ആരംഭിക്കുo

Please follow and like us:
190k

ഓസ്‌ട്രേലിയ:  വളരെ ചുരുങ്ങിയ കാലത്തെ പ്രവർത്തനം കൊണ്ട് തന്നെ ഓസ്‌ട്രേലിയയിലെ അസോസിയേഷനുകളുടെ മുൻ നിരയിൽ തന്നെ സ്ഥാനം നേടിയ ഇല്ലാവാര കേരള സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മലയാളം ഭാഷാ ക്ലാസ്സിൻ്റെ ഈ അധ്യയന വർഷത്തെ പ്രവേശനം നടന്നു വരുന്നതായി IKS ഭാരവാഹികൾ അറിയിച്ചു.IKS ൻ്റെ നേതൃത്വത്തിലുള്ള അക്ഷരകേരളം എന്ന മലയാളം ഭാഷാ പഠന കേന്ദ്രത്തിൻ്റെ രണ്ടാമത് ബാച്ച് ആണ് ജനുവരി 31 ന് ആരംഭിക്കുന്നത്.

വെറും ഒരു വർഷം മുൻപ് മാത്രം ആരംഭിച്ച ഈസംരംഭത്തിന് വെള്ളോങ്ങൊങ് മലയടളികളുടെ എല്ലാം തന്നെ മുക്തകണ്ഡ പ്രശംസ ഏറ്റുവാങ്ങാൻ കഴിഞ്ഞതിൽ IKS നേതൃത്വo തികഞ്ഞ ചാരിതാർഥ്യത്തിൽ ആണ്.കഴിഞ്ഞ ബാച്ചിൽ ഏകദേശം മുപ്പതോളം കുട്ടികൾ ആയിരുന്നു ഉണ്ടായിരുന്നത്.എല്ലാ കുട്ടികളും വളരെ ആവേശത്തോടെ തന്നെ, തൻ്റെ മാതാപിതാക്കളുടെ മാതൃഭാഷ സ്വായത്തമാക്കാൻ തങ്ങളുടെ കഴിവിൻ്റെ പരമാവധി പരിശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്തു.NSW എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിൽ നിന്ന് അവർക്കോരോർത്തർക്കും ലഭിച്ച സർട്ടിഫിക്കറ്റ് അതിനുള്ള വിലമതിക്കാനാവാത്ത അംഗികാരം ആയിരുന്നു.കൂടാതെ IKS ൻ്റെ ഈ വർഷത്തെ ക്രിസ്തുമസ്, പുതുവത്സര ആഘോഷത്തിൻ്റെ പരിസമാപ്തി കുറിച്ചുള്ള ഈ കുരുന്നുകളുടെ ‘ജന ഗണ മന’ പാരായണം അതിനുള്ള നേർ തെളിവും ആയിരുന്നു.

ഈ സംരംഭം ഇത്ര നല്ല രീതിയിൽ വിജയിക്കാൻ കാരണക്കാരായ അക്ഷരകേരളം അധ്യാപകരായ, വർഷലിയോ, സുമ മാമൻ, ജാൻസി സിബി എന്നിവർ വളരെയേറെ പ്രശംസ അർഹിക്കുന്നു.കൂടാതെ വളരെ താൽപര്യത്തോടെ കുട്ടികളെ റെഗുലറായി ക്ലാസിനയക്കുകയും,അധ്യാപകർക്ക് വേണ്ട എല്ലാ പിന്തുണയും നൽകിയ മാതാപിതാക്കളും ഈ വിജയത്തിൽ പങ്കാളികളാണ്.

ആരംഭം മുതൽ തന്നെ വള്ളോങ്ങൊങ് മലയാളി സമൂഹത്തിൻ്റെ അകമഴിഞ്ഞ പിന്തുണ IKS ൻ്റെ എല്ലാ സംരംഭങ്ങളും വൻ വിജയം ആക്കാൻ സഹായകരം ആയിരുന്നു.ഈ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ നടത്തിയ ഓണാഘോഷം, IKS ൻ്റെ ഒന്നാം പിറന്നാളിനോടനുബന്ധിച്ചു നടന്ന രക്തദാനം, വള്ളോങ്ങൊങ് സിറ്റി കൗൺസിൽ നടത്തിയ വിവലഗോങ്ങിലെ പ്രകടനം, ഇല്ലവാരയുടെ ചരിത്രത്തിൽ ഇടം നേടിയ IKS സ്പെല്ലിങ് ബീ മത്സരം, 2017 ലെ ക്രിസ്തുമസ് പുതുവത്സരാഘോഷം ഇവയെല്ലാം തന്നെ വള്ളോങ്ങൊങ് മലയാളികളോടൊപ്പം ഭാരതത്തിൻ്റെ ഇതര ഭാഗങ്ങളിലുള്ളവരും വളരെ ആവേശത്തോടെ പങ്കെടുത്തതാണ്

IKS ൻ്റെ തുടർ പരിപാടികളിലും എല്ലാ സുമനസുകളുടെയും നിർലോഭമായ സഹകരണം അഭ്യർത്ഥിക്കുന്നതോടൊപ്പം ഈ വരുന്ന മാർച്ച് 10 നു നടത്തുന്ന ”ബോളുവുഡ് മ്യൂസിക്കൽ നൈറ്റ് വിത്ത് ഗ്രാമി അവാർഡ് വിന്നർ മനോജ് ജോർജ്” പരിപാടിയിലേക്ക് എല്ലാവരേയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായും IKS ഭാരവാഹികൾ അറിയിച്ചു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)