Thu. Apr 18th, 2024

കെഎസ്‌ആര്‍ടിസിക്ക് ആശ്വാസ വാര്‍ത്ത;വിരമിക്കല്‍ ആനുകൂല്യത്തിന് മാറ്റിവെക്കേണ്ട തുക 5 ശതമാനമായി കുറച്ച്‌ ഹൈക്കോടതി

By admin Dec 23, 2023
Keralanewz.com

തിരുവനന്തപുരം ; കെ എസ് ആര്‍ ടി സിയില്‍ നിന്ന് വിരമിക്കുന്ന ജീവനക്കാര്‍ക്ക് വരുമാനത്തില്‍ നിന്ന് ആനുകൂല്യ വിതരണത്തിനായി മാറ്റിവെക്കേണ്ട തുക ഹൈക്കോടതി കുറച്ചു.

വിരമിക്കല്‍ ആനുകൂല്യത്തിനായി വരുമാനത്തിന്റെ അഞ്ച് ശതമാനം മാത്രം മാറ്റിവച്ചാല്‍ മതിയെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ്.

ഇതിന് മുമ്ബ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വരുമാനത്തിന്റെ പത്ത് ശതമാനം വിരമിക്കല്‍ ആനുകൂല്യത്തിനായി മാറ്റിവയ്ക്കണമെന്ന് ഉത്തരവിട്ടിരുന്നു. ജനുവരി ഒന്ന് മുതല്‍ പുതിയ വിധി പ്രകാരം കെ എസ് ആര്‍ ടി സിയുടെ വരുമാനത്തില്‍ നിന്ന് അഞ്ച് ശതമാനം വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി മാറ്റിവെക്കേണ്ടതായി വരും.

Facebook Comments Box

By admin

Related Post