Sat. Apr 20th, 2024

സന്തോഷം, വിവാദങ്ങളിലേക്ക്‌ വലിച്ചിഴയ്‌ക്കരുത്‌: ഗണേഷ്‌

By admin Dec 26, 2023
Keralanewz.com

തിരുവനന്തപുരം: തന്നെ വീണ്ടും മന്ത്രിയാക്കാന്‍ എല്‍.ഡി.എഫ്‌. തീരുമാനിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന്‌ കെ.ബി. ഗണേഷ്‌ കുമാര്‍ എം.എല്‍.എ.

തിരുവനന്തപുരത്ത്‌ എല്‍.ഡി.എഫ്‌. യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരുടെയും പിന്തുണ അഭ്യര്‍ത്ഥിച്ച അദ്ദേഹം തന്നെ വിവാദങ്ങളിലേക്കു വലിച്ചിഴച്ച്‌ ഉപദ്രവിക്കരുതെന്നും പറഞ്ഞു. സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ക്ക്‌ ഇനി മൗനമാണെന്നും ഇനി അങ്ങനെ വിമര്‍ശിക്കാന്‍ പറ്റില്ലെന്നും ഗണേഷ്‌ കുമാര്‍ പറഞ്ഞു.
” നന്നായി ജോലി ചെയ്യാന്‍ മുഖ്യമന്ത്രി ചുമതല ഏല്‍പ്പിച്ചു. ആ ചുമതല കൃത്യമായി നിര്‍ഹിക്കാന്‍ എല്ലാവരും സഹായിക്കുക. ഗതാഗതവകുപ്പാണെങ്കില്‍ ഒരുപാട്‌ ജോലിയുണ്ട്‌. ഇന്നത്തെ സ്‌ഥിതിയില്‍നിന്ന്‌ അതിനെ മെച്ചപ്പെടുത്തി കൊണ്ടുവരാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ചില ആശയങ്ങളൊക്കെ മനസിലുണ്ട്‌. വകുപ്പ്‌ പ്രഖ്യാപിച്ച ശേഷം അതിനെക്കുറിച്ച്‌ വിശദമായി പറയാം. ഇപ്പോഴത്തെ സ്‌ഥിതിയെ കുറിച്ച്‌ പഠിക്കേണ്ടതുണ്ട്‌. മുമ്ബുനമ്മള്‍ ചെയ്‌തിട്ടുണ്ട്‌. പക്ഷേ അതിനെക്കാളൊക്കെ മോശം സ്‌ഥിതിയിലാണ്‌. തൊഴിലാളികളുടെ സഹകരണം ആവശ്യമുണ്ട്‌.
നന്നാക്കിയെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ട്‌. പക്കാ നന്നാക്കി ലാഭത്തിലാക്കാമെന്ന മണ്ടത്തരം ഞാന്‍ പറയില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക്‌ അഭിമാനകരമായ നിലയില്‍ മെച്ചപ്പെടുത്താന്‍ കഴിയും എന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. മുഖ്യമന്ത്രിയുടെ പിന്തുണയുണ്ടെങ്കില്‍ തീര്‍ച്ചയായും തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാന്‍ കഴിയും. ശമ്ബളവും പെന്‍ഷനും സര്‍ക്കാര്‍ സഹായത്തോടെ കൊടുക്കുന്ന സ്‌ഥിതി കുറേയെങ്കിലും മാറ്റാന്‍ കഴിയും.” – ഗണേഷ്‌ കുമാര്‍ പറഞ്ഞു.
മന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌താല്‍ ഉദ്‌ഘാടനങ്ങള്‍ക്കും മറ്റും പോകില്ല. അത്തരം കാര്യങ്ങളില്‍നിന്ന്‌ ഒഴിവാക്കണം. ശ്രദ്ധ മുഴുവന്‍ വകുപ്പ്‌ മെച്ചപ്പെടുത്തുന്നതിലായിരിക്കും. മുഖ്യമന്ത്രി അനുവദിച്ചാല്‍മാത്രം സിനിമയില്‍ അഭിനയിക്കും. -ഗണേഷ്‌ പറഞ്ഞു.

Facebook Comments Box

By admin

Related Post