Sat. Apr 27th, 2024

ലോകത്ത് എവിടെയായാലും പീഡനങ്ങളും വിചാരണയും നേരിടുന്നു ; മുസ്‌ളീങ്ങള്‍ക്ക് ഇന്ത്യ സമാധാനസ്വര്‍ഗ്ഗമെന്ന് നരേന്ദ്രമോഡി

By admin Dec 27, 2023
Keralanewz.com

ന്യൂഡല്‍ഹി: ലോകത്തെവിടെയും പീഡനങ്ങളും വിചാരണയും നേരിടുമ്ബോഴും ഇന്ത്യ മുസ്‌ളീങ്ങള്‍ക്ക് സമാധാനത്തിന്റെ സ്വര്‍ഗ്ഗമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി.

ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. ഏതെങ്കിലും മതന്യൂനപക്ഷങ്ങളോട് ഇന്ത്യന്‍ സമൂഹം ഒരു തരത്തിലുമുള്ള വിവേചനം കാണിക്കുന്നില്ലെന്ന് പറഞ്ഞു.

ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ‘ബിജെപി ഭരണത്തിന് കീഴില്‍ മുസ്ലീം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങള്‍ വര്‍ദ്ധിച്ചു’ എന്ന് യുകെ ആസ്ഥാനമായുള്ള പത്രം ആരോപിച്ചിരുന്നു. എന്നാല്‍ വിമര്‍ശകര്‍ അവരുടെ അഭിപ്രായം വ്യക്തമാക്കുമെന്നും അവര്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നുമായിരുന്നു ഇതിന് പ്രധാനമന്ത്രി നല്‍കിയ മറുപടി. ഇത്തരം ആരോപണങ്ങള്‍ ഇന്ത്യന്‍ ജനതയുടെ അറിവിനേയും ജ്ഞാനത്തേയും അപമാനിക്കലാണെന്നും ജനാധിപത്യത്തിലും അതിന്റെ വൈവിദ്ധ്യത്തിലുള്ള ഇന്ത്യന്‍ ജനതയുടെ ആഴത്തില്‍ പതിഞ്ഞിട്ടുള്ള പ്രതിബദ്ധതയെ വിലകുറച്ച്‌ കാണലാണെന്നും പറഞ്ഞു.

ഇന്ത്യന്‍ ജനതയെ പുറത്തുള്ളവര്‍ വിലകുറച്ച്‌ കാണുന്നതിന്റെ ഒരു ദീര്‍ഘകാല ചരിത്രം ഇന്ത്യയ്ക്ക് മുന്നിലുണ്ട്. 1947 ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയ കാലത്ത് ബ്രിട്ടീഷുകാര്‍ ഇന്ത്യ വീട്ടുപോയപ്പോള്‍ ഇന്ത്യയുടെ ഭാവിയെക്കുറിച്ച്‌ ഉണ്ടായ മോശം പ്രവചനങ്ങള്‍ ഇതിന് ഉദാഹരണമാണ്. എന്നാല്‍ അവരുടെ പ്രവചനങ്ങളും വിലയിരുത്തലുകളും തെറ്റാണെന്ന് ഇന്ത്യ തെളിയിക്കുകയായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. സമാന രീതിയിലുള്ള സംശയമാണ് തന്റെ സര്‍ക്കാരിനെക്കുറിച്ചും ഉള്ളതെന്നും അത് തെറ്റാണെന്ന് തെളിയിക്കപ്പെടുമെന്നും പറഞ്ഞു.

ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാരിനെ വിമര്‍ശിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് അവകാശപ്പെട്ടു. എന്നിരുന്നാലും, ഗാസയ്ക്ക് മാനുഷിക സഹായം എത്തിക്കുന്നതിനെ ഇന്ത്യ പിന്തുണച്ചിട്ടുണ്ടെന്നും ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള പിന്തുണ ആവര്‍ത്തിച്ച്‌ പറയുന്നുണ്ടെന്നും പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു.

മരിച്ചവര്‍ തിരിച്ചുവരുമെന്ന് കരുതി മൃതദേഹങ്ങള്‍ പൊതിഞ്ഞു കെട്ടിവെച്ചു; 200 കിലോ ഉപ്പില്‍ ആറു മണിക്കൂര്‍ കെട്ടിവെച്ചിട്ടും ഒന്നും നടന്നില്ല

ഹാവേരി: കര്‍ണാടകയില്‍ മുങ്ങിമരിച്ച കുട്ടികള്‍ക്ക് ജീവന്‍ തിരിച്ചുകിട്ടുമെന്ന് കരുതി വീട്ടുകാര്‍ മൃതദേഹം ഉപ്പിനൊപ്പം പൊതിഞ്ഞു കെട്ടി വെച്ചത്് മണിക്കൂറുകള്‍. സാമൂഹ്യമാധ്യങ്ങളില്‍ നിന്നും കിട്ടിയ വിവരം അനുസരിച്ചായിരുന്നു കുടുംബത്തിന്റെ പ്രവര്‍ത്തി. 200 കിലോയോളം വരുന്ന ഉപ്പിലാണ് മൃതദേഹങ്ങള്‍ ഇട്ടുവെച്ചത്. എന്നാല്‍ ഒരു അത്ഭുതവും സംഭവിച്ചില്ലെന്ന് മാത്രമല്ല ഒടുവില്‍ സംസ്‌ക്കരിക്കുകയും ചെയ്തു.

കര്‍ണാടകയിലെ ഹാവേരി ജില്ലയിലെ ഗാലാപുജി ഗ്രാമത്തില്‍ നിന്നുള്ള കുട്ടികളുടെ മൃതദേഹം ഉപ്പുനിറച്ച പായയില്‍ പൊതിഞ്ഞതിന്റെ ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മാറുകയും ചെയ്തു. 11 വയസ്സുള്ള നാഗാരാജ് ലാങ്കര്‍, 12 കാരന്‍ ഹേമന്ദ് ഹരിജന്‍ എന്നീ കുട്ടികളാണ് ഞായറാഴ്ച തടാകത്തില്‍ മുങ്ങി മരിച്ചത്. സാമൂഹ്യമാധ്യമങ്ങളില്‍ കണ്ടത് അനുസരിച്ച്‌ കുട്ടികളുടെ മൃതദേഹം അച്ഛന്‍മാരായ മാരുതിയും ഹേമന്ദിന്റെ പിതാവ് മാലതേഷും ചേര്‍ന്ന് എടുക്കുകയും രണ്ടുമണിക്കൂറോളം ഉപ്പില്‍ പൊതിഞ്ഞു വെയ്ക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

എന്നാല്‍ ആറു മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. ഒടുവില്‍ പോലീസെത്തി നിങ്ങളെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ് എന്ന് പറഞ്ഞ് രണ്ടുകുട്ടികളുടെയും മാതാപിതാക്കളെ ബോദ്ധ്യപ്പെടുത്തിയ ശേഷമാണ് അന്ത്യചടങ്ങുകള്‍ നിര്‍വ്വഹിക്കാനായത്. 200 കിലോ ഉപ്പായിരുന്നു ഇതിനായി ഇവര്‍ മുടക്കിയത്. ഏകദേശം 5000 രൂപയോളം വേണ്ടിവന്നു. അതേസമയം കുട്ടികള്‍ ഏതായാലും മരിച്ചുകഴിഞ്ഞു. അവരെ പുനര്‍ജ്ജനിപ്പിക്കാന്‍ ഒരു ശ്രമം നടത്തുന്നതില്‍ അവര്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ലല്ലോ എന്ന് ബന്ധുക്കളില്‍ ഒരാളായ രാമണ്ണ പറയുന്നു.

Facebook Comments Box

By admin

Related Post