നാളെ മുതല്‍ സ്വകാര്യബസുകള്‍ സമരത്തിലേക്ക്

Please follow and like us:
190k

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ സ്വകാര്യബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. മിനിമം ചാര്‍ജ് പത്തുരൂപയാണ് ഉടമകള്‍ ആവശ്യപ്പെടുന്നതെങ്കിലും എട്ടുരൂപയാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പക്ഷെ നിയമസഭ സമ്മേളനം നടക്കുന്നതിനാല്‍ വര്‍ധന ഉടന്‍ പ്രഖ്യാപിക്കാനിടയില്ല, മാത്രമല്ല എകെ ശശീന്ദ്രന്‍ ഗതാഗതമന്ത്രിയായി ചുമതലയേല്‍ക്കുെമന്നിരിക്കെ വകുപ്പിന്റ താല്‍ക്കാലിക ചുമതല വഹിക്കുന്ന മുഖ്യമന്ത്രി മാത്രമായി തീരുമാനമെടുക്കാനും സാധ്യതയില്ല.

അതുകൊണ്ടുതന്നെ സര്‍ക്കാര്‍ സാവകാശം ചോദിക്കും. ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ടുള്ള സമരം ഒഴിവാക്കാന്‍ ബസുടമകളുമായി മുഖ്യമന്ത്രി വൈകിട്ട് ചര്‍ച്ച നടത്തും. മിനിമം ചാര്‍ജ് പത്തുരൂപയാക്കണമെന്നാണ് ഉടമകളുടെ ആവശ്യം. ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ ബുധനാഴ്ച മുതലും കോര്‍ഡിനേഷന്‍ കമ്മിറ്റി വ്യാഴാഴ്ച മുതലുമാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ നിരക്ക് കൂട്ടിയിട്ട് ആറുവര്‍ഷം കഴിഞ്ഞു. മിനിമം ചാര്‍ജ് ഒരു രൂപ കൂട്ടിയാലും വിദ്യാര്‍ത്ഥികളുടെ നിരക്ക് കൂട്ടിയില്ലെങ്കില്‍ തീരുമാനം അംഗീകരിക്കില്ലെന്നാണ് ബസുടമകളുടെ തീരുമാനം.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

16total visits,3visits today

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)